18 October Friday

ഡിവൈഎഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019
കാഞ്ഞങ്ങാട്
കല്യാൺ റോഡ് ചെമ്പിലോട്ട് ബൈക്കിൽ വരികയായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരെ ബിജെപി ക്രിമിനലുകൾ ആക്രമിച്ചു. ശനിയാഴ്‌ച  വൈകിട്ട്  ആറരയോടെയാണ്‌  സംഭവം. ബൈക്ക് തടഞ്ഞു നിർത്തിയാണ്  മർദനം. നോർത്ത് കോട്ടച്ചേരിയിലാണെന്ന്‌ പരിചയപ്പെടുത്തിയപ്പോൾ നിങ്ങൾ സിപിഐ എമ്മുകാരാണെന്ന് പറഞ്ഞ്‌ മർദിക്കുകയായിരുന്നു. സിപിഐ എമ്മുകാർ ഇതുവഴി കടന്നുപോകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തലയിലുണ്ടായിരുന്ന ഹെൽമെറ്റ് പിടിച്ചെടുത്താണ് മർദിച്ചത്. അഖിലി (20)നാണ് മർദനമേറ്റത്. കൂടെയുണ്ടായിരുന്ന വിദ്യാർഥിയായ അഭിരാമിനെ ഭീഷണിപ്പെടുത്തി. ബിജെപിക്കാരായ രാഗേഷ്, പ്രശോഭ്  എന്നിവരുൾപ്പെടെ കണ്ടാലറിയുന്ന പത്തു പേരടങ്ങുന്ന സംഘമാണ് മർദിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top