22 September Sunday

റിയാസ്‌ മൗലവി വധം യുഎപിഎ ചുമത്തണമെന്ന ഹർജി 26ന് പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019
കാസർകോട്‌
മദ്രസാധ്യാപകൻ റിയാസ്‌ മൗലവി വധക്കേസിൽ  ആർഎസ്‌എസുകാരായ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്ന ഹർജി 26ന് പരിഗണിക്കും. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ സൈദ ജില്ലാ സെഷൻസ്‌ കോടതിയിൽ ഫയൽ ചെയ്ത ഹരജി 26ന് പരിഗണിക്കാൻ കോടതി മാറ്റിവച്ചു. സി ഷുക്കൂർ മുഖേനയാണ്‌ ഹരജി നൽകിയത്‌. 
ഹൈക്കോടതിയിലാണ്‌ ആദ്യം  ഹരജി നൽകിയത്‌.  വിചാരണ കോടതിയിൽ തീരുമാനമെടുക്കണമെന്ന്‌ ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വീണ്ടും ഹരജി നൽകിയത്‌. ജില്ലാ കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. ബുധനാഴ്‌ച കേസിൽ സ്വകാര്യ മൊബൈൽ ഫോൺ കമ്പനി പ്രതിനിധിയെ വിസ്‌തരിച്ചു. 2018 മാർച്ച് 20ന് അർധരാത്രിയിലാണ് ചൂരി പള്ളിയിൽ അതിക്രമിച്ച കയറി മദ്രസാധ്യാപകൻ കുടക് സ്വദേശി റിയാസ് മൗലവി (28)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്‌.
പ്രധാന വാർത്തകൾ
 Top