17 September Tuesday

12.16 കോടിയുടെ കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019
കാസർകോട്‌
ജില്ലയിൽ കനത്ത മഴമൂലം  12.16 കോടി രൂപയുടെ കൃഷി നാശമുണ്ടായി.  4114 കർഷകർക്കാണ് കൃഷിനാശം സംഭവിച്ചതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. 223.08 ഹെക്ടർ നെൽകൃഷിയും, 38 ഹെക്ടർ പച്ചക്കറി കൃഷിയും നശിച്ചു. 4902 കായ്ഫലമുള്ള തെങ്ങുകളും,  42058 കുലച്ച ഏത്തവാഴയും, 1959 കുരുമുളക് വള്ളിയും  നശിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ കൃഷി ഓഫീസറും  കൃഷി ഓഫീസർമാരും മറ്റ് ഉദ്യോഗസ്ഥരും  പ്രധാനപ്പെട്ട കൃഷിസ്ഥലങ്ങൾ സന്ദർശിച്ച്‌ നഷ്ടം   വിലയിരുത്തി സർക്കാരിന്‌ റിപ്പോർട്ട്‌ നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top