25 July Sunday
തീരദേശ പരിപാലന നിയമത്തിൽ വട്ടം കറങ്ങി വലിയപറമ്പ്‌ പഞ്ചായത്ത്‌

തീരത്താൽ തീരുമോ?

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
തൃക്കരിപ്പൂർ
തീരദേശ പരിപാലനത്തിനായി ഇറക്കിയ കരട്‌ നിർദേശത്തിന്റെ ആശങ്കയിൽ വലിയപറമ്പ്‌ പഞ്ചായത്ത്‌. കടലിനും കായലിനും ഇടയിലുള്ള വലിയപറമ്പുൾപ്പെടെയുള്ള പഞ്ചായത്തുകളെ ദ്വീപ് പഞ്ചായത്തായി പരിഗണിച്ച്  നിയമത്തിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യം നിലനിൽക്കെയാണ്‌ കരട്‌ നിയമം വന്നത്‌. 
നിലവിൽ തീരദേശ പരിപാലന നിയമം 3-ബി കാറ്റഗറിയിലാണ് വലിയപറമ്പ്‌. ടൂറിസം ഭൂപടത്തിൽ ഉൾപ്പെട്ട ഈ പ്രദേശത്തിന്റെ ഭാവി വികസനം അവതാളത്തിലാകുന്ന അവസ്ഥയാണ്‌. 24 കിലോമീറ്റർ നീണ്ട് കിടക്കുന്ന വലിയപറമ്പ്, കടലിനും കായലിനും ഇടയിൽ 50 മുതൽ 500 മീറ്റർ വീതിയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. കരട്‌ നിയമപ്രകാരം  കടലിൽ നിന്നും 200 മീറ്ററും കായലിൽ നിന്നും 100 മീറ്ററും വിട്ട് മാത്രമെ നിർമാണത്തിന്‌  അനുമതിയുള്ളൂ. മത്സ്യ, കർഷക തൊഴിലാളികൾ തിങ്ങിപാർക്കുന്ന മേഖലയിൽ  ദൂര പരിധി കുറക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്ന നിരവധി കുടുംബങ്ങളുണ്ട്. 
ദ്വീപ് പഞ്ചായത്തായി അംഗീകരിച്ച് തീരദേശ പരിപാലന നിയമത്തിൽ ഇളവുകൾ അനുവദിക്കണമെന്ന്  ആവശ്യപ്പെട്ട്‌ പഞ്ചായത്ത് പ്രസിഡന്റ്‌ വി വി സജീവൻ നിവേദനം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top