18 June Friday

കോവിഡ്‌ രോഗിക്ക്‌ തുണയായത്‌ 
സിപിഐ എം സന്നദ്ധസേന

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

രാജപുരം

പഞ്ചായത്ത്‌ അധികൃതരെ പലതവണ ബന്ധപ്പെട്ടിട്ടും ആംബുലൻസും വളണ്ടിയറും എത്തിയില്ല. ഒടുവിൽ സിപിഐ എം സന്നദ്ധസേന കോവിഡ്‌ രോഗിയെ ആശുപത്രിയിലെത്തിച്ചു. കള്ളാർ പഞ്ചായത്തിലെ പൊടിപൊളത്തെ 80 വയസ്സുകാരി കോവിഡിനെതുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ ആശുപത്രിയിലെത്തിക്കാൻ പഞ്ചായത്ത് അധികൃതരെ വിളിച്ചപ്പോൾ ആംബുലൻസ്‌ ഇല്ലെന്ന്‌ മറുപടി. രണ്ട്‌ വളണ്ടിയറെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ പിപിഇ കിറ്റ് ഇല്ലെന്ന്‌ മറുപടി. ഒടുവിൽ രാജപുരം സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ ആരംഭിച്ച കോവിഡ് സഹായകേന്ദ്രത്തിൽ അറിയിച്ചതോടെ നിമിഷ നേരം കൊണ്ട്‌ ആംബുലൻസും  ഡിവൈഎഫ്‌ഐ പ്രവർത്തകരായ രണ്ട്് വളണ്ടിയർമാരും എത്തി വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top