22 May Wednesday

കല്യോട്ട‌് എൽഡിഎഫ‌് പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

 

കാഞ്ഞങ്ങാട‌്
കോൺഗ്രസ‌് നേതൃത്വത്തിന്റെയും ഒരുവിഭാഗം മാധ്യമങ്ങളുടെയും നുണപ്രചാരണം തുറന്നുകാട്ടാനും  എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രന‌് വോട്ടഭ്യർഥിക്കാനും എൽഡിഎഫ‌് പ്രവർത്തകർ  കല്യോട്ട്‌   ഗൃഹസന്ദർനം നടത്തി. കല്യോട്ട്‌ ഗവ. ഹയർ സെക്കൻഡറി സ‌്കൂളിലെ 162, 163, 165 ബൂത്തുകളടങ്ങുന്ന പ്രദേശങ്ങളിലെ 600 വീടുകളിൽ ഒമ്പതു സ‌്ക്വാഡുകളാണ‌് ഗൃഹസന്ദർശനം നടത്തിയത‌്.  
കല്ല്യോട്ടെ കൊലപാതകം സംബന്ധിച്ച‌് സിപിഐ എം സ്വീകരിച്ച നിലപാടും നടപടികളും ശരിയെന്ന‌് സമ്മതിക്കുന്നതായിരുന്നു വോട്ടർമാരുടെ പ്രതികരണം. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി കുഞ്ഞിരാമൻ, പി ജനാർദനൻ, ജില്ലാ കമ്മറ്റിയംഗം ഇ പത്മാവതി, എരിയാ കമ്മറ്റി അംഗങ്ങളായ എം അനന്തൻ, പി കൃഷ‌്ണൻ, എ വി സഞ‌്ജയൻ, സുനു ഗംഗാധരൻ,  ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ‌്ണൻ, പഞ്ചായത്ത‌് പ്രസിഡന്റ‌് ശാരദ എസ‌് നായർ, സി എം ബിജു എന്നിവർ വിവിധ സ്‌ക്വാഡുകൾക്ക‌് നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top