19 March Tuesday

എൽഡിഎ‌ഫ‌് മഞ്ചേശ്വരം, കാസർകോട്, തൃക്കരിപ്പൂർ മണ്ഡലം കൺവൻഷൻ ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
കാസർകോട‌്
എൽഡിഎ‌ഫ‌് മഞ്ചേശ്വരം, കാസർകോട്, തൃക്കരിപ്പൂർ അസംബ്ലി മണ്ഡലം കൺവൻഷനുകൾ  വെള്ളിയാഴ‌്ച. 
മഞ്ചേശ്വരം കൺവൻഷൻ  പകൽ മൂന്നിന‌് ഉപ്പള മെട്രോപ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും. കാസർകോട് കൺവൻഷൻ  വൈകിട്ട‌് നാലിന‌് കാസർകോട് മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. തൃക്കരിപ്പൂർ അസംബ്ലി മണ്ഡലം കൺവൻഷൻ  വൈകിട്ട‌്  നാലിന‌് ചെറുവത്തൂർ കയ്യൂർ റോഡ് ജങ്‌ഷനിൽ പ്രത്യേകം തയ്യാറാക്കിയ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.  
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ എംപി,  ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, പാർലമെന്റ് മണ്ഡലം സെക്രട്ടറി ടി വി രാജേഷ് എംഎൽഎ, സി എച്ച് കുഞ്ഞമ്പു, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ലോകതാന്ത്രിക്‌ ജനതാദൾ സംസ്ഥാനസെക്രട്ടറി വി കെ കുഞ്ഞിരാമൻ, ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൾവഹാബ്, സ്ഥാനാർഥി  കെ പി സതീഷ്ചന്ദ്രൻ എന്നിവർ പങ്കെടുക്കും. തൃക്കരിപ്പൂർ മണ്ഡലം വനിതാ പാർലമെന്റ്  പകൽ രണ്ടിന‌് കൺവൻഷന‌് മുന്നോടിയായി വനിതാ പാർലമെന്റ്  സംഘടിപ്പിക്കും. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എൻ സുകന്യ ഉദ്ഘാടനം ചെയ്യും.

 

പ്രധാന വാർത്തകൾ
 Top