24 February Monday

ലൈഫ‌് പദ്ധതി കൈത്താങ്ങായി കാഞ്ഞങ്ങാട‌് നഗരസഭയിൽ 103 വീട്‌ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

നഗരസഭയിൽ ലൈഫ‌് പദ്ധതിയിൽ പുർത്തീകരിച്ച വീടുകളുടെ താക്കോൽ നഗരസഭാ ചെയർമാൻ വി വി രമേശൻ കൈമാറുന്നു

കാഞ്ഞങ്ങാട‌്  
പാതിവഴിയിൽ മുടങ്ങിയ വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ ലൈഫ‌് പദ്ധതി താങ്ങായി. കാഞ്ഞങ്ങാട‌് നഗരസഭയിൽ 103 നിർധന കുടുംബങ്ങളുടെ ഭവന സ്വപ‌്നങ്ങളാണ്‌ സാക്ഷാൽക്കരിച്ചത്‌. 
1995 മുതൽ 2015 മുതൽ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെട്ട് വിവിധ കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനം മുടങ്ങിയ  ഗുണഭോക്താക്കളെ സർവ്വേ നടത്തിയാണ്‌  കണ്ടെത്തിയത്‌. നഗരസഭ   അവരെ  ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണ ധനസഹായം നൽകുകയായിരുന്നു .2022ൽ  നഗരസഭ സമ്പൂർണ്ണ പാർപ്പിട പ്രദേശമാക്കി മാറ്റാനുള്ള സമയബന്ധിതമായ പ്രവർത്തനമാണ് നടത്തി വരുന്നത്. ഐ എച്ച് എസ് ഡി പി, ഇ എം എസ് ഭവന പദ്ധതി എന്നിവ വഴി മുമ്പ് ഭവന നിർമ്മാണ ആനുകൂല്യം കൈപ്പറ്റുകയും എന്നാൽ യഥാസമയം ചില കാരണങ്ങളാൽ ഭവനനിർമ്മാണംപൂർത്തിയാക്കിയവർക്കാണ് നഗരസഭ ആനുകൂല്യം നൽകി സഹായിച്ചത്. ലൈഫ് ഭവനപദ്ധതിയിലെ രണ്ടാം ഘട്ടത്തിൽ സ്ഥലവും വീടും ഇല്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തി ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ വേണ്ടുന്ന പ്രാരംഭ പ്രവർത്തനത്തിന‌്  സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിക്ക‌് തുടക്കമിടും. ടൗൺ ഹാളിൽ ഭവന നിർമ്മാണ ഗുണഭോക്തൃ സംഗമവും ചെക്ക് വിതരണവും   ചെയർമാൻ വി വി രമേശൻ ഉദ്‌ഘാടനം ചെയ്‌തു.  സ്ഥിരം സമിതി ചെയർമാൻ എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.  സ്ഥിരം സമിതി ചെയർപേഴ്സൺ ഗംഗാരാധാകൃഷ്ണൻ , സെക്രട്ടറി എം കെ ഗിരിഷ് എന്നിവർ സംസാരിച്ചു.  പി വിജയചന്ദ്രൻ സ്വാഗതം പറഞ്ഞു. 
 
 
പ്രധാന വാർത്തകൾ
 Top