29 February Saturday

കാട്ടാനക്കൂട്ടം ഒളിയത്തടുക്കയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

കൃഷി നശിപ്പിച്ചശേഷം എരിഞ്ഞിപ്പുഴയിലെത്തിയ കാട്ടാനക്കൂട്ടം

എരിഞ്ഞിപ്പുഴ 
കൊട്ടംകുഴി, പാണൂർ എന്നിവിടങ്ങളിൽ വ്യാപക കൃഷി നാശം വരുത്തിയ ശേഷം ആറ്  കാട്ടാനകൾ എരിഞ്ഞിപ്പുഴ ഒളിയത്തടുക്കത്തെത്തി. വെള്ളിയാഴ്ച പുലർച്ചെ മൂന്നൂടെയാണ് സൗരോർജ വേലികൾ തകർത്ത് കൃഷിയിടങ്ങളിലെത്തിയത്. കെ ഗോപാലൻ, എ രാഘവൻ, എ ഭാസ്‌കരൻ എന്നിവരുടെ കൃഷിയിടങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ട്. വാഴ, തെങ്, കവുങ്ങ് എന്നിവ നശിപ്പിച്ചു. പിവിസി പൈപ്പുകൾ ചവിട്ടി പൊട്ടിച്ചു. ജലസേചനത്തിന് ഉപയോഗിക്കുന്ന  സ്പ്രിംഗളർ വലിച്ചെറിഞ്ഞു. നാട്ടുകാർ കൂട്ടമായെത്തി തീയിട്ടും പടക്കം പൊട്ടിച്ചും ആനക്കൂട്ടത്തെ തിരിച്ച് കാട്ടിലേക്ക് അയച്ചു. എന്നാൽ കൂട്ടം നെയ്യങ്കയം  എരിഞ്ഞിപ്പുഴ വന പ്രദേശത്ത് തങ്ങി നിൽക്കുന്നുണ്ട്. ഏക ആശ്രയമായി ജനം കരുതിയ സൗരോർജ വേലികൾ തകർത്ത് കൃഷി നശിപ്പിക്കാൻ തുടങ്ങിയത് കർഷകരിൽ ഭീതി പടർത്തിയിട്ടുണ്ട്. മൂന്ന് മാസത്തിലധികമായി കാറഡുക്ക, മുളിയാർ, ദേലംപാടി പഞ്ചായത്തുകളിലെകർഷകർക്ക് കാട്ടാനക്കൂട്ടത്തെ ഭയന്ന് ഉറക്കമില്ലാത്ത രാത്രികളാണ്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top