കാസർകോട്
രക്തദാഹികളായ കെഎസ്യു -കോൺഗ്രസ് ക്രിമിനലുകളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥിപ്രതിരോധ ധർണ നടത്തി.
നീലേശ്വരത്ത് ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു ഉദ്ഘാടനം ചെയ്തു. നിഖിൽ അധ്യക്ഷനായി. സച്ചിൻ ചായോത്ത് സ്വാഗതം പറഞ്ഞു. കുറ്റിക്കോലിൽ ജില്ലാപ്രസിഡന്റ് കെ അഭിരാം ഉദ്ഘാടനം ചെയ്തു. ശ്രീരൂപ് മുന്നാട് അധ്യക്ഷനായി. വിഷ്ണു ചേരിപ്പാടി സ്വാഗതം പറഞ്ഞു. ആലാമിപള്ളി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സംസ്ഥാനകമ്മിറ്റിയംഗം കെ വി ശിൽപ ഉദ്ഘാടനം ചെയ്തു. കെ വി സജിൻ അധ്യക്ഷനായി. പി വി ആദർശ് സ്വാഗതം പറഞ്ഞു. വിദ്യാനഗറിൽ ജയനാരായണൻ ഉദ്ഘാടനം ചെയ്തു. കെഎം മുനീർ അധ്യക്ഷനായി. പ്രവീൺ പാടി സ്വാഗതം പറഞ്ഞു. പൈവളികയിൽ വിനയ് കുമാർ ഉദ്ഘാടനം ചെയ്തു. മഹേഷ് അധ്യക്ഷനായി. ശൈലേഷ് സ്വാഗതം പറഞ്ഞു. കാറഡുക്കയിൽ വിപിൻ കീക്കാനം ഉദ്ഘാടനം ചെയ്തു. കൃഷ്ണദാസ് അധ്യക്ഷനായി. ഗോകുൽ ബേപ്പ് സ്വാഗതം പറഞ്ഞു. കുമ്പളയിൽ പി എ തൗഫീൽ ഉദ്ഘാടനം ചെയ്തു. ശ്രീദേവി അധ്യക്ഷയായി. ഇർഷാദ് സ്വാഗതം പറഞ്ഞു. ചീമേനിയിൽ രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. കെ പ്രണവ് അധ്യക്ഷനായി. എം ടി സിദ്ധാർഥൻ സ്വാഗതം പറഞ്ഞു.
പെരിയാട്ടടുക്കത്ത് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യ്തു. കിരൺ കരിച്ചേരി അധ്യക്ഷനായി. അഖിൽ പാക്കം സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂരിൽ പി പി സിദിൻ ഉദ്ഘാടനം ചെയ്തു. കെ അക്ഷയ് അധ്യക്ഷനായി. വൈശാഖ് കൊടക്കാട് സ്വാഗതം പറഞ്ഞു. ഒടയഞ്ചാലിൽ ഷാലുമാത്യു ഉദ്ഘാടനം ചെയ്തു. എ കെ അമർത്യ അധ്യക്ഷനായി. വി കെ സ്വാഗതം പറഞ്ഞു. എളേരിയിൽ ജോസ് പതാൽ ഉദ്ഘാടനം ചെയ്തു. പി എസ് ജിഷ്ണു അധ്യക്ഷനായി. അർജുൻ പ്ലാച്ചിക്കര സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..