26 January Wednesday
ഇന്ന്‌ പാലിയേറ്റീവ്‌ കെയർ ദിനാചരണം

തീർച്ചയായും ഒപ്പമുണ്ട്‌

പി വിജിൻദാസ്‌Updated: Saturday Jan 15, 2022

ചെറുവത്തൂർ

ജില്ലാ ആരോഗ്യപവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും നടപ്പാക്കുന്ന പുത്തൻ സാന്ത്വന പദ്ധതികളിലൂടെ ആശ്വാസമേകുന്നത്‌ ജില്ലയിലെ ആയിരത്തിലേറെ കിടപ്പ്‌ രോഗികൾക്ക്‌. രോഗികൾക്ക്‌ കൃത്യമായ ചികിത്സയും മരുന്നും ലഭ്യമാക്കുന്നതോടൊപ്പം അവരുടെ മാനസികോല്ലാസത്തിനുള്ള വഴിയും തുറന്ന്‌ കൊടുക്കുകയാണ്‌. 
നഴ്‌സുമാർക്കു പുറമെ പ്രത്യേകം വളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നൽകി സേനകൾ രൂപീകരിച്ചാണ്‌ പാലിയേറ്റീവ്‌ പ്രവർത്തനം ഏകോപിപ്പിക്കുന്നത്‌. ചെറുവത്തൂർ, ബേഡകം, പനത്തടി, മുളിയാർ, കാറഡുക്ക ബ്ലോക്ക്‌ എന്നിവിടങ്ങളിൽ ഇപ്പോൾ വിജയകരമായി നടക്കുന്നുണ്ട്‌. ഓരോ പഞ്ചായത്തിലും  അഞ്ഞൂറ്‌ വളണ്ടിയർമാർ വരെ സേവനവുമായി രംഗത്തുണ്ട്‌. മാസത്തിൽ ഒരു തവണ ഇവർ രോഗികളുടെ വീടുകളിലെത്തി രോഗിയെയും കുടുംബാംഗങ്ങളെയുംരൊണും.  ഇങ്ങനെ മനസിലാക്കുന്ന ആവശ്യങ്ങൾ ഓരോ വാർഡിലും  മെമ്പർമാരുടെ സഹായത്തോടെ  പരിശോധിച്ച്‌ സഹായം എത്തിക്കും.  പദ്ധതി നടപ്പാക്കിയ പഞ്ചായത്തുകളിൽ ഒരു കിടപ്പ്‌ രോഗിക്ക്‌ ഒരു വളണ്ടിയർ എന്ന രൂപത്തിലേക്ക്‌ സേവനം എത്തി.
സ്‌ത്രീകൾക്ക്‌ സ്‌തനാർബുദ ചികിത്സക്ക്‌ ശേഷമുള്ള ശാരീരിക വിഷമം മാറ്റാൻ താലൂക്ക്‌  ആശുപത്രികൾ, സിഎച്ച്‌സി എന്നിവിടങ്ങളിൽ ലിംഫഡിമ തെറാപ്പി ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്‌. വീടുകളിലെത്തി ഫിസിയോ തെറാപ്പിയും നൽകുന്നുണ്ട്‌.  
കാസർകോട്ട്‌ വസ്‌ത്ര ബാങ്ക്‌
പാലിയേറ്റീവ്‌ പ്രവർത്തനത്തിന്റെ ഭാഗമായി കാസർകോട്‌ ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ വസ്‌ത്രബാങ്കും ആരംഭിച്ചു.  രോഗികൾക്ക്‌ സൗജന്യമായി വസ്‌ത്രം നൽകുക എന്നതാണ്‌ ലക്ഷ്യം.  നിരവധി പേർ വസ്‌ത്രബാങ്കിൽ തുണി എത്തിക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top