28 February Sunday

സംഘാടക സമിതിയായി കെഎസ്ടിഎ ജില്ലാസമ്മേളനം കാസർകോട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021
കാസർകോട്‌
കെഎസ്ടിഎ ജില്ലാസമ്മേളനം ഫെബ്രുവരി 6, 7 തീയതികളിൽ കാസർകോട്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. സംഘാടകസമിതി രൂപീകരണ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ രാഘവൻ  ഉദ്ഘാടനം ചെയ്‌തു. പി ദാമോദരൻ അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ശാന്തകുമാരി, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സി എം മീനാകുമാരി, കെ ഹരിദാസ്, ജില്ലാപ്രസിഡന്റ്‌ എ ആർ വിജയകുമാർ, എസ്‌ സുനിൽ, എം സന്തോഷ്‌, എം സി ശേഖരൻനമ്പ്യാർ, എൻ മത്തായി, എം ആനന്ദൻ, വി ശോഭ, കെ ഗംഗാധരൻ, പി രവി, കെ വി രാജേഷ്, വി കെ ബാലാമണി, കെ ജി പ്രതീശ്, പ്രശാന്ത് പായം എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി പി ദിലീപ്കുമാർ സ്വാഗതവും ട്രഷറർ ടി പ്രകാശൻ നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ: സി എച്ച്  കുഞ്ഞമ്പു (ചെയർമാൻ), കെ എ മുഹമ്മദ്‌ ഹനീഫ, ടി കെ രാജൻ, പി വി ഗംഗാധരൻ, പി ജാനകി, എം സന്തോഷ്‌, സി ജെ സജിത്ത്, ബി രാധാകൃഷ്‌ണൻ (വൈസ് ചെയർമാൻ), കെ ജി പ്രതീശ് (കൺവീനർ), സി കെ ജഗദീഷ്, വി വി മിഥുൻരാജ്‌ (ജോയിന്റ്‌ കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top