നീലേശ്വരം
കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കൃഷിക്കാർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് കേരള കർഷകസംഘം നീലേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തോളേനി അമ്മാറമ്മ ഓഡിറ്റോറിയത്തിലെ കെ വി കുഞ്ഞിരാമൻ നായർ നഗറിൽ ജില്ലാ പ്രസിഡന്റ് പി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിന് തുടക്കം കുറിച്ച് ഏരിയാ പ്രസിഡന്റ് വി സുധാകരൻ പതാക ഉയർത്തി. എ വി ബാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും ബി ബാലൻ അനുശോചന പ്രമേയവും എരിയാ സെക്രട്ടറി കരുവാക്കാൽ ദാമോദരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.പി പി മുഹമ്മദ് റാഫി, വി ചന്തൂഞ്ഞി, വി സുധാകരൻ , കെ രാധ, എന്നിവരടങ്ങിയ പ്രസീഡീയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.സി എച്ച് കുഞ്ഞമ്പു, പി ആർ ചാക്കോ, കെ കണ്ണൻ , പി പത്മനാഭൻ , ടി പി ശാന്ത, ടി കെ രവി, എന്നിവർ സംസാരിച്ചു.കെ ലക്ഷ്മണൻ സ്വാഗതവും പാറക്കോൽ രാജൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: വി സുധാകരൻ (പ്രസിഡന്റ്),വി ചന്തൂഞ്ഞി, പി പി മുഹമ്മദ് റാഫി (വൈസ് പ്രസിഡന്റ്).കരുവാക്കാൽ ദാമോദരൻ (സെക്രട്ടറി), കെ ലക്ഷ്മണൻ, കെ നാരായണൻ (ജോയിന്റ് സെക്രട്ടറി).എ വി ബാലകൃഷ്ണൻ ( ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..