08 December Sunday

കപ്പടിച്ചാൽ അവധി; കലക്ടറുടെ ഓഫർ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019
ഇരിയണ്ണി
മത്സരാർഥികൾക്ക് ആവേശം പകർന്ന് കലക്ടറുടെ പ്രഖ്യാപനം. സംസ്ഥാന കലോത്സവത്തിൽ കാസർകോടിനെ ഒന്നാമതെത്തിച്ചാൽ പിറ്റേ ദിവസം ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അവധി നൽകുമെന്ന്‌  ഉദ്ഘാടന സമ്മേളനത്തിൽ കലക്ടർ ഡോ. ഡി സജിത് ബാബുപറഞ്ഞു. സദസ് കൈയടിയോടെയാണ് ഇതിനെ വരവേറ്റത്. ഓരോ മത്സരാർഥിയും കഴിവ് പൂർണമായും പുറത്തെടുത്താൽ ഇത്തവണ ജില്ലയുടെ കലോത്സവ ചരിത്രം മാറ്റിയെഴുതാനാകും. അതിനായുള്ള മികച്ച പ്രകടനമാണ്  വേണ്ടതെന്നും കലക്ടർ പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top