മഞ്ചേശ്വരം
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ അട്ടിമറിച്ച് കേന്ദ്ര സർക്കാർ ആർഎസ്എസ് അജൻഡ നടപ്പാക്കുകയാണെന്ന് സിപിഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സർക്കാർ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുമ്പോൾ അതിന് ബദൽ നയം നടപ്പാക്കുന്ന സർക്കാരാണ് കേരളത്തിൽ അധികാരത്തിലിരിക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ കാര്യങ്ങൾ എല്ലാം കൃത്യമായി നടപ്പാക്കി വരികയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. മഞ്ചേശ്വരം മണ്ഡലത്തിലെ എൽഡിഎഫ് പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ ഇന്ത്യയും ജനങ്ങളുടെ പ്രതീക്ഷകൾ സ്വീകരിക്കുന്ന കേരളവും. നമുക്ക് അതാണ് വേണ്ടത്. രണ്ട് സർക്കാരിന്റെ പ്രവർത്തനങ്ങളും ജനങ്ങൾക്ക് മുമ്പിലുണ്ട്.അതാണ് പാലയിലെ വോട്ടർമാർ എൽഡിഎഫിനൊപ്പം നിന്നത്.
കെദുംപാടിയിൽ ബഷീർ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ അസി. സെക്രട്ടറി വി രാജൻ, ഒക്ലാവ് കൃഷ്ണൻ, അബ്ദുൾ റസാഖ് ചിപ്പാർ എന്നിവർ സംസാരിച്ചു. ലോറൻസ് ഡിസൂസ സ്വാഗതം പറഞ്ഞു. ഉപ്പളയിൽ ഹരീഷ് ഷെട്ടി അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..