22 October Tuesday

എല്ലാവര്‍ക്കും വീട് നീലേശ്വരം ലക്ഷ്യത്തിലേക്ക്

സ്വന്തം ലേഖകൻUpdated: Saturday Sep 14, 2019
നീലേശ്വരം
കേന്ദ്ര സംസ്ഥാന സർക്കാറുകൾ നഗരസഭകളുടെ പങ്കാളിത്ത ത്തോടെ നടപ്പാക്കുന്ന പിഎംഎവൈ ലൈഫ് ഭവന നിർമാണ പദ്ധതി  നഗരസഭയിൽ  ലക്ഷ്യത്തിലേക്ക്‌.  ‘എല്ലാവർക്കും വീട്’ സംസ്ഥാന സർക്കാരിന്റെ ഭവന പദ്ധതിക്ക് കീഴിൽ  നഗരസഭയിൽ അംഗീകാരം ലഭിച്ച 595 വീടുകളിൽ 250 എണ്ണത്തിന്റെ നിർമാണം  പൂർത്തീകരിച്ചു.  345  വീടുകളുടെ പണി  പുരോഗമിക്കുന്നു. 
ഈ പദ്ധതിയനുസരിച്ച് ഓരോ ഗുണഭോക്താവിനും ലഭിക്കുന്ന നാലു ലക്ഷം രൂപയിൽ  നഗരസഭയുടെ വികസനഫണ്ടിൽ നിന്നാണ് ഓരോ വീടിനും  ഒരുലക്ഷം രൂപ വീതം നൽകുന്നത്. വിവിധ ഘട്ടങ്ങളിലായി വീടുകളുടെ നിർമാണം നടക്കുന്ന ഗുണഭോക്താക്കൾക്ക് 1.95 കോടി രൂപ വിതരണം ചെയ്യുന്നതിന്റെ നടപടിക്രമങ്ങൾ  നഗരസഭയിൽ ചേർന്ന യോഗത്തിൽ  ഗുണഭോക്താക്കളുടെ സാന്നിധ്യത്തിൽ പൂർത്തിയാക്കി.
 ക്ഷേമകാര്യ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ പി രാധ അധ്യക്ഷയായി.   നഗരസഭാ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ പദ്ധതി വിശദീകരിച്ചു. വൈസ് ചെയർമാൻ  വി ഗൗരി, കൗൺസിലർമാരായ എറുവാട്ട് മോഹനൻ, പി മനോഹരൻ, കെ വി ശശികുമാർ, കെ തങ്കമണി, എം ലത എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ചുമതല വഹിക്കുന്ന കെ പ്രമോദ് സ്വാഗതവും സിറ്റിമിഷൻ കോർഡിനേറ്റർ വിപിൻ മാത്യൂ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top