16 October Wednesday

ജില്ലാ പഞ്ചായത്തിന്റെ 
സൺഡേ ലാബ് ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024
കാസർകോട്‌
വിദ്യാർഥികൾക്കായി ജില്ലാ പഞ്ചായത്തിന്റെ സൺഡേ ലാബ് വരുന്നു. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക, വരുംകാലത്തെ  സാധ്യതകളെ പുതിയ തലമുറയുടെ പങ്കാളിത്തതോടെ സജീവമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്  ലാബ്.  സൺഡേ തിൃേറ്റർ മാതൃകയിൽ ജില്ലാ പഞ്ചായത്തിന്റെ  സ്ഥാപനമായിട്ടാകും  ലാബ്.
രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റിലെ പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ  ജില്ലയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന  വൈബ്രന്റ്‌ കമ്യൂണിറ്റി ആക്‌ഷൻ നെറ്റ്‌വർക്ക് എന്ന എൻജിഒ സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ലാബ്‌ തയ്യാറാക്കുന്നത്‌. ജില്ലാ പഞ്ചായത്തിന്റെ ഈ വർഷത്തെ ബജറ്റിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. 
ഡിജിറ്റൽ സർവകലാശാല, കേന്ദ്ര സർവകലാശാല, സിപിസിആർഐ, കില, ഉദുമയിലെ മാരിടൈം കോളേജ്, കാർഷിക കോളേജ്, ജില്ലയിലെ മറ്റ് വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ, വർക്കിങ്‌ പ്രൊഫഷണലുകൾ എന്നിവയുടെ സഹകരണവുമുണ്ടാകും. ഇ- ഗവേണൻസ്, നിർമിത ബുദ്ധി,  സൈബർ സെക്യൂരിറ്റി എന്നിവയിൽ ശിൽപശാല, കാലാവസ്ഥ ഉച്ചകോടി,  ശാസ്ത്ര പ്രദർശനങ്ങൾ എന്നിവ  ലാബിലൂടെ നടത്തും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top