22 October Tuesday

മാറ്റേറെ മറിയുമ്മയുടെ കാരുണ്യമനസിന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019
കാസർകോട്‌
നടക്കാവിലെ കെ കെ മറിയുമ്മയുടെ ബലിപെരുന്നാൾ ആഘോഷത്തിന്‌ മാറ്റേറെ. പ്രളയത്തിൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിച്ചാണ്‌ ഈ വയോധിക സന്തോഷം കണ്ടെത്തിയത്‌.  മക്കളും മരുമക്കളും നാട്ടുകാരും  വസ്ത്രങ്ങളും സാധനങ്ങളും ചുമടാക്കി  ഈ 77കാരി പടന്നക്കാട് കാർഷിക കോളേജിലെ പ്രളയദുരിതാശ്വാസ കലക്ഷൻ സെന്ററിലെത്തി. 
20 കിലോ അരി, വെളിച്ചെണ്ണ, ചായപ്പൊടി,വസ്ത്രങ്ങൾ എന്നിവയാണ് മറിയുമ്മ  എത്തിച്ചത്. മകൻ അമീറിനോടൊപ്പം തൃക്കരിപ്പൂർ നടക്കാവിൽ സർക്കാർ നൽകിയ നാല് സെന്റ് ഭൂമിയിൽ പണിത ചെറിയ വീട്ടിലാണ്  താമസം. ഭർത്താവ്  അബ്ദുൾ ഖാദർ 50 വർഷം മുമ്പ്‌ മരിച്ചു.ആറു മക്കളിൽ മൂന്നുപേരാണ്‌ഇപ്പോഴുള്ളത്‌.  ഹൃദ്രോഹിയായ മകനോടൊപ്പമാണ് താമസം. കടല വിറ്റ് ജീവിച്ചിരുന്ന  മകന് രോഗം  മൂലം ജോലിക്ക് പോകാനാവുന്നില്ല.  ഇവർക്ക് പള്ളിക്കാരും  കുടുംബക്കാരും   ദാനമായി നൽകുന്ന പണവും സാധനങ്ങളുമാണ് ജീവിക്കാനുള്ള ആശ്രയം. ഇതിൽനിന്നാണ്‌ അവർ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കാൻ സാധനങ്ങളെത്തിച്ചത്‌. 
പ്രധാന വാർത്തകൾ
 Top