26 August Monday

പോത്ത് വിരണ്ട്‌ ഓട്ടോറിക്ഷ മറിച്ചിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019
കാസർകോട്‌
ബലിയറുക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി ഓട്ടോറിക്ഷ കുത്തി മറിച്ചിട്ടു. മൂന്ന് മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പോത്തിനെ പൊലീസും നാട്ടുകാരും ചേർന്ന് സാഹസികമായി പിടിച്ചുകെട്ടി. 
ചൊവ്വാഴ്ച പകൽ കാസർകോട്‌ ചൂരിയിലാണ്‌ സംഭവം. ചൗക്കിയിലെ ഒരു വീട്ടിലേക്ക് അറുക്കാനായി കൊണ്ടുവന്ന പോത്ത് കയർ പൊട്ടിച്ച്‌ ഓടുകയായിരുന്നു. ചൂരിയിലെ ഒരു വീട്ടുവളപ്പിൽ കയറിയതോടെയാണ് ഗേറ്റ് അടച്ച്‌ പോത്തിനെ പിടിച്ചുകെട്ടാൻ സാധിച്ചത്‌. വിരണ്ടോടുന്നതിനിടെ ഒരു ഓട്ടോറിക്ഷ  കുത്തിമറിച്ചിട്ടു. കുത്താൻവരുന്ന പോത്തിനെ കണ്ട് ഡ്രൈവർ ഇറങ്ങിയോടി. വിവരമറിഞ്ഞെത്തിയ പൊലീസ് ഫ്ളയിങ്‌ സ്‌ക്വാഡും നാട്ടുകാരും ചേർന്ന് ദൂരെനിന്ന് കുരുക്കിട്ടാണ്‌ പിടിച്ചത്‌. ഓട്ടോ ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകിയതിനാൽ കേസില്ലാതെ പ്രശ്‌നം പരിഹരിച്ചു. പോത്തിനെ പിന്നീട് ഉടമ കൊണ്ടുപോയി.
പ്രധാന വാർത്തകൾ
 Top