24 May Tuesday

പടന്നക്കാട്ട്‌ മാമ്പഴമേളക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

മധുരമാമ്പഴക്കാലം... പടന്നക്കാട്‌ കാർഷിക കോളേജിൽ നടക്കുന്ന മാമ്പഴ മേളയിൽ മാങ്ങ രുചിച്ചു നോക്കുന്നവർ

കാഞ്ഞങ്ങാട്‌
മലബാറിന്റെ മാമ്പഴ മധുരം വിളിച്ചോതി പടന്നക്കാട്‌ കാർഷിക സർവകലാശാല വളപ്പിൽ മലബാർ മാംഗോഫെസ്‌റ്റിന്‌ തുടക്കമായി. പേരുകേട്ട മാമ്പഴ വൈവിധ്യങ്ങളെ മലബാറിന് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ 2005 മുതൽ മേള നടത്തുന്നുണ്ട്‌.  
ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത അധ്യക്ഷയായി. സിപിസിആർഐ ഡയറക്ടർ ഡോ. അനിതാ കരുൺ മുഖ്യപ്രഭാഷണം നടത്തി. നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ ടി വി ശാന്ത, കൗൺസിലർമാരായ വി വി ശോഭ, കെ പ്രീത, പ്രിൻസിപ്പൽ ക്യഷി ഓഫീസർ വീണാറാണി, നാളികേര മിഷൻ അസോസിയേറ്റ് ഡയറക്ടർ ആർ സുജാത, ഡോ. പി ജയരാജ്., ഡോ. കെ എം ശ്രീകുമാർ, സി വി ഡെന്നി, എ ശ്രീധരൻ എന്നിവർ സംസാരിച്ചു. കോളേജ് ഡീൻ ഡോ. പി കെ മിനി സ്വാഗതവും മുഹമ്മദ് സുഹൈൽ നന്ദിയും പറഞ്ഞു.
പുസ്‌തക  പ്രകാശനം, ന്യൂട്രികിറ്റ് വിതരണം, സുക്ഷ്‌മ മൂലക ലായനി വിതരണം, അവാർഡ് വിതരണം എന്നിവയും ചടങ്ങിൽ നടന്നു. 
22 ഇനം; 
3 കിലോവരെയുള്ള 
മാങ്ങയും
പടന്നക്കാട്‌
മൂന്നുകിലോ തൂക്കമുള്ള മഹാമാം​ഗോ ട്രോഫി കിട്ടിയ അപൂർവ മാങ്ങയടക്കം 22 ഇനങ്ങളാണ് ചുവന്നും പഴുത്തും പ്രദർശനത്തിൽ നിരന്ന് കിടക്കുന്നത്. വർക്കിങ് മോഡലും എക്സിബിഷനും ചിത്രപ്രദർശനവും സ്റ്റാളുകളും തൈ വിതരണവും ഒക്കെയായി ഞായറാഴ്ച വരെ മേള നീളും.  വിദ്യാർഥി യൂണിയനാണ്‌ സംഘാടനം.  ടൂറിസം പ്രൊമോഷൻ കൗൺസിലും വിവിധ സർക്കാർ വകുപ്പുകളും പിന്തുണയൊരുക്കാറുണ്ട്. 
ഓറഞ്ച് നിറമുള്ള അൽഫോൻസയും ബം​ഗനപള്ളിയും തോത്താപുരിയും ബൻ​ഗ്ലോറയും മുതൽ കോളേജിന്റെ സ്വന്തം ഫിറാങ്കിലുടുവയും വരെ കൂട്ടത്തിലുണ്ട്. തൈകളും വിൽപ്പനയ്ക്കുണ്ട്. മുൻ വർഷങ്ങളിൽ മൂവായിരത്തിലേറെ തൈകൾ വിറ്റു. ഭക്ഷണശാലയും മാങ്ങ വിൽപ്പനയുമെല്ലാമായി ഫെസ്റ്റിൽ നിന്ന് നാല് ലക്ഷം രൂപ ലാഭമുണ്ടാകും. ഇത് യൂണിയൻ പ്രവർത്തനത്തിന് ഫണ്ടായി മാറും. തേനും കൂണും മത്സ്യകൃഷിയുമൊക്കെയായി എല്ലാ മേഖലയെയും സ്പർശിച്ചാണ് എക്സിബിഷൻ. സെമിനാറുകളിൽ പങ്കെടുക്കാൻ വടക്ക് നിന്ന് മുതൽ കർഷകർ എത്തുന്നുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top