25 May Wednesday

ഐഎൻഎൽ സംസ്ഥാന 
സമ്മേളന പ്രഖ്യാപനറാലി നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

കാസർകോട്ട്‌ നടന്ന ഐഎൻഎൽ സംസ്ഥാന സമ്മേളന പ്രഖ്യാപനറാലി

കാസർകോട്‌ 

‘കാലം തേടും കരുത്തുമായി’ എന്ന മുദ്രാവാക്യവുമായി കാസർകോട്‌ നഗരത്തിൽ ഐഎൻഎൽ സംസ്ഥാന സമ്മേളന പ്രഖ്യാപനറാലി. ഗസ്‌റ്റ്‌ ഹൗസ്‌ പരിസരത്തുനിന്നാരംഭിച്ച റാലിയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. പുതിയ ബസ്‌സ്‌റ്റാൻഡിനുസമീപം പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റും തുറമുഖമന്ത്രിയുമായ അഹമ്മദ്‌ ദേവർകോവിൽ ഉദ്‌ഘാടനം ചെയ്‌തു. മൊയ്‌തീൻകുഞ്ഞി കളനാട്‌ അധ്യക്ഷനായി.  
ഡോ. എ എ അമീൻ സമ്മേളന പ്രഖ്യാപനം നടത്തി. കെ ടി ജലീൽ എംഎൽഎ, കരാട്ട്‌ റസാഖ്‌, കെ എസ്‌ ഫക്രുദ്ദീൻ, സംസ്ഥാന ട്രഷറർ ബി ഹംസഹാജി, എം എ ലത്തീഫ്‌, എം എം മാഹിൻ, ഒ ഷംസുദ്ദീൻ, സുലൈമാൻ തൊടുപുഴ, അഷറഫ്‌ വല്ലാപ്പുഴ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതം പറഞ്ഞു. ഡിസംബർ അവസാനവാരം കോഴിക്കോട്ടാണ്‌ സമ്മേളനം. അനുബന്ധപരിപാടികളായി സെമിനാറുകളും സംവാദങ്ങളും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top