കാസർകോട്
ജില്ലയിൽ ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. ഒമ്പത് ഐടിഐകളിൽ ഏഴും എസ്എഫ്ഐ നേടി. ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന ഭീമനടി വനിതാ ഐടിഐയിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ ജയിച്ചു. പിലിക്കോട്, കയ്യൂർ, മടിക്കൈ, പുല്ലൂർ, കോടോം, കുറ്റിക്കോൽ ഐടിഐകളിലും മുഴുവൻ സീറ്റിലും എസ്എഫ്ഐക്കാണ് ജയം. കാസർകോട് ഐടിഐയിൽ എംഎസ്എഫ്, -കെഎസ്യു, -എബിവിപി സഖ്യത്തിനാണ് ജയം.
എസ്എഫ്ഐ സ്ഥാനാർഥികളെ വിജയിപ്പിച്ച വിദ്യാർഥികളെ ജില്ലാ പ്രസിഡന്റ് എം ടി സിദ്ധാർഥനും സെക്രട്ടറി ബിപിൻരാജ് പായവും അഭിവാദ്യം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..