08 August Saturday

കേന്ദ്ര സർക്കാർ ഓഫീസിലേക്ക് വിദ്യാർഥി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

കേന്ദ്ര ബജറ്റിനെതിരെയും പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതിലും പ്രതിഷേധിച്ച്‌ എസ്എഫ്ഐ നർക്കിലക്കാട് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്‌
വിദ്യാഭ്യാസ മേഖലയെ  പൂർണമായും അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെയും പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിലും പ്രതിഷേധിച്ച്‌ എസ്എഫ്ഐ നേതൃത്വത്തിൽ ജില്ലയിൽ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. എളേരി ഏരിയ കമ്മിറ്റി  നർക്കിലക്കാട് പോസ്റ്റ് ഓഫിസിലേക്ക്  നടത്തിയ മാർച്ച്‌ ജില്ലാ  സെക്രട്ടറി ആൽബിൻ മാത്യു   ഉദ്ഘാടനം  ചെയ്തു. എം എം ശരത് അധ്യക്ഷനായി. അർജുൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം   അഖിൽ, ആസാദ് സാബു, കെ വി അശ്വതി, പി എസ്‌ ജിഷ്ണു, ശരത് ചന്ദ്രൻ  എന്നിവർ സംസാരിച്ചു. 
ചെറുവത്തൂർ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ചീമേനി പോസ്റ്റോഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്‌ സിപിഐ എം  ഏരിയാ സെക്രട്ടറി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. വിപിൻദാസ് അധ്യക്ഷനായി. സിദ്ധാർഥ്‌ സ്വാഗതം പറഞ്ഞു. ബേഡകം   ഏരിയ കമ്മിറ്റി  മുന്നാട്  പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി.   ജില്ലാ സെക്രട്ടറിയറ്റംഗം ബി പി വിഷ്ണു ഉദ്ഘാടനം ചെയ്തു. ഷൈജിന അധ്യക്ഷയായി. വിഷ്ണുരാജ് സ്വാഗതം പറഞ്ഞു. 
പനത്തടി ഏരിയ കമ്മിറ്റി  പനത്തടി പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി  ഷാലു മാത്യു  ഉദ്ഘാടനം  ചെയ്തു. വി കെ നീരജ്  അധ്യക്ഷനായി.  സംസ്ഥാന കമ്മിറ്റി അംഗം കെ വി ശിൽപ, അമർത്യ എന്നിവർ സംസാരിച്ചു. സച്ചിൻ അയറോട്ട്  സ്വാഗതം പറഞ്ഞു. 
കാഞ്ഞങ്ങാട്  ഏരിയ കമ്മിറ്റി  ഹെഡ് പോസ്റ്റ് ഓഫിസിലേക്ക്  നടത്തിയ മാർച്ച്‌ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി  കെ നിഷാന്ത്  ഉദ്ഘാടനം  ചെയ്തു. പി വി ആദർശ് അധ്യക്ഷനായി. കെ രാഹുൽരാജ്, കെ വി സജിൻദാസ്, കെ അനീഷ്‌ എന്നിവർ സംസാരിച്ചു. എം സ്‌റ്റാലിൻ സ്വാഗതം പറഞ്ഞു.  തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി കാലിക്കടവ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച്‌ നടത്തി. കെഎസ്‌കെടിയു 
തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി പി കുഞ്ഞിക്കണ്ണൻ ഉദ്‌ഘാടനം ചെയ്തു. കെ അക്ഷയ് അധ്യക്ഷനായി. പി വൈശാഖ് സ്വാഗതം പറഞ്ഞു. കെ വി വൈശാഖ്, അനഘ നാരായണൻ, എ അക്ഷയ്, വി ആകാശ് എന്നിവർ സംസാരിച്ചു. കാസർകോട്‌ ഏരിയ കമ്മിറ്റി വിദ്യാനഗർ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ വൈസ് പ്രസിഡന്റ് കെ വി സവാദ് ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. മൻസൂർ സംസാരിച്ചു. മുനീർ സ്വാഗതം പറഞ്ഞു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top