മഹാകവി പിയുടെ ജീവിതം സംഗീത നാടകം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 13, 2020, 10:54 PM | 0 min read

കാഞ്ഞങ്ങാട‌്
മഹാകവി പി യുടെ ജീവിതം വരച്ചുകാട്ടുന്ന ആദ്യ സംഗീത നാടകം അരങ്ങിലേക്ക്‌.  വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ  ജനകീയ സംഗീത പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന സംഗീതിക 2020 പരിപാടിയുടെ ഭാഗമായി ഒരുക്കിയ  നാടകം  ശനിയാഴ്ച രാത്രി ഏഴരയ്ക്ക് യങ്‌മെൻസ് ഓഡിറ്റോറിയത്തിൽ  അരങ്ങേറും . സ്‌കൂൾ സംഗീതാധ്യാപകൻ വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് നാടകരചനയും സംവിധാനവും നിർവഹിച്ചത്. ഗാനങ്ങളെഴുതി ഈണമിട്ടതും വിഷ്‌ണുഭട്ടാണ്‌.  20 മിനുട്ട് നീളുന്ന നാടകത്തിൽ യുപി വിഭാഗത്തിലെ 18 കുട്ടികളാണ് രംഗത്ത് എത്തുന്നത്‌.സംഗീത നാടകങ്ങളുടെ പതിവു ശൈലിയിൽ സൂത്രധാരന്മാരിലൂടെയാണ്‌ അവതരിപ്പിക്കുന്നത്‌.   ഹരിഗോവിന്ദ്, വെങ്കടേഷ് കമ്മത്ത്, പി അർജുൻ, നിവേദ്യ എന്നിവർ സൂത്രധാരന്മാരായി എത്തുന്നു. സ്‌കൂൾ അധ്യാപകൻ കൃഷ്ണൻ അത്തിക്കൽ മഹാകവിയായി വേഷമിടുന്നു. ശ്രീലക്ഷ്മി കൃഷ്ണൻ, കെ  ശ്രീകൃപ എന്നിവരാണ്‌ മഹാകവിയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത്‌. കവിയുടെ പിതാവായി പി കൃഷ്ണപ്രിയയും മാതാവായി കെ അവന്തികയുമാണ്‌  അഭിനയിക്കുന്നത്‌.  കെ വി ദർശന, പി പി അഭിഷേക്, വി  ശ്വേത, വി വർഷ, പി ദർശന, കെ പി അനുശ്രീ, എം വിഷ്ണുപ്രിയ, ആദർശന, ആരാധന എന്നിവരും കഥാപാത്രങ്ങളാണ്‌.
 
 


deshabhimani section

Related News

View More
0 comments
Sort by

Home