22 January Saturday

ഇവിടെയുണ്ട്‌ 
നാട്ടുനന്മയുടെ ‘ഒറ്‌’

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

പയ്യന്നൂർ ഗാന്ധി പാർക്കിലെ ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ "ഒറൂണ്ട്' ചിത്രപ്രദർശനം
 അമ്മമാർ ചിരാത് തെളിച്ച് ഉദ്ഘാടനംചെയ്യുന്നു

പയ്യന്നൂർ
നാട്ടുനന്മയുടെ ഉറവകൾ ഇന്നും ഇവിടെയുണ്ടെന്ന്‌ വരച്ചുകാട്ടുകയാണ്‌ പയ്യന്നൂർ ഗാന്ധി പാർക്കിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ "ഒറൂണ്ട്'  ചിത്രപ്രദർശനത്തിൽ. ഉറവകൾ ശേഖരിക്കുന്ന പ്രകൃതി നിർമിതമായ  ചെറുകുഴികളാണ് കാസർകോടുകാർക്ക് ഒറൂണ്ട്.  ഈപേരിൽ ഇവിടെ നിരവധി ഗ്രാമങ്ങളും ഇവിടെയുണ്ട്‌. ഇത്തരം ഗ്രാമക്കാഴ്‌ചകളാണ്ചിത്രങ്ങളിൽ ഏറെയും. വിനോദ് അമ്പലത്തറ  ചെക്യാർപ്പ്, പന്നിക്കുന്ന് പ്രദേശങ്ങളിൽ സഞ്ചരിച്ച് വരച്ച ലൈവ് പെയിന്റിങ്ങാണ്‌ പ്രദർശിപ്പിക്കുന്നത്‌. റൈസ് പേപ്പറിൽ മഷി ഉപയോഗിച്ച് രേഖകളിലൂടെയും നിറങ്ങളിലൂടെയും പ്രകൃതിയെ ചിത്രീകരിക്കുന്ന സചീന്ദ്രൻ കാറഡുക്ക പ്രമുഖ മാസികകളിൽ പ്രസിദ്ധീകരിച്ച   രേഖാചിത്രങ്ങളുടെ ഇൻസ്റ്റലേഷനും ഒരുക്കി.
പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞ കുഞ്ഞുവീടുകളും കുന്നിൻ ചരിവുകളും അടങ്ങുന്ന പ്രസാദ് കാനത്തുങ്കാലിന്റെ ചിത്രങ്ങളിൽ  കൊറോണക്കാലത്തെ മനുഷ്യജീവിതത്തിന്റെ അതിജീവനം ചിത്രീകരിച്ച കുന്നുകളും താഴ്‌വരകളും ചെറു വീടുകളും ബാല്യകാല ഓർമകളും വള്ളിപ്പടർപ്പുകൾക്കും പൂക്കൾക്കുമിടയിൽ ചിത്രീകരിക്കുന്നതാണ് രതീഷ് കക്കാട്ടിന്റെ രേഖാചിത്രങ്ങൾ. പ്രദർശനം 19 ന് സമാപിക്കും.  അമ്മമാർ ചേർന്ന് ചിരാത് തെളിയിച്ച്  പ്രദർശനം ഉദ്ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top