22 January Saturday

മറ്റ് സംസ്ഥാനത്ത്‌ മരിച്ചവർക്കും കോവിഡ്‌ ധനസഹായം

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
കാസർകോട്‌
കോവിഡ് ബാധിച്ച് മറ്റ് സംസ്ഥാനങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്കും സംസ്ഥാന സർക്കാർ കോവിഡ്‌ ധനസഹായം നൽകും. കോവിഡ് പോസിറ്റിവ് സർട്ടിഫിക്കറ്റും  മരണസർട്ടിഫിക്കറ്റിറ്റും ഹാജരാക്കണം.
അതത് സംസ്ഥാനങ്ങൾ കോവിഡ് മരണ സാക്ഷ്യപത്രം ലഭിക്കാത്തവർക്കാണ്‌  സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും അരലക്ഷം രൂപ ധനസഹായം നൽകുന്നത്‌.  മറ്റ് സംസ്ഥാനങ്ങളിൽ അപേക്ഷ സമർപ്പിക്കുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം, കോവിഡ് സ്ഥിരീകരണ സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. 
ജില്ലാ കലക്ടർ സർക്കാറിന് നൽകിയ അപേക്ഷ കൂടി പരിഗണിച്ചാണ് ഉത്തരവ്. 2021 ഒക്ടോബർ 13 വരെ ജില്ലക്കാരായ 50 പേർ മംഗളൂരു ആശുപത്രിയിൽ മരിച്ചിട്ടുണ്ട്‌.  ഇവരുടെ ബന്ധുക്കൾക്ക് കോവിഡ് സർട്ടിഫിക്കറ്റും മരണസർട്ടിഫിക്കറ്റും മാത്രമാണുള്ളത്‌.  കർണാടകത്തിൽ നിന്നും ഔദ്യോഗിക കോവിഡ് മരണം സർട്ടിഫിക്കറ്റ് കിട്ടിയിരുന്നില്ല. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top