01 March Monday

പ്രവാസി പുനരധിവാസ പദ്ധതി ഓൺലൈൻ ക്യാമ്പ്‌ പൊളിക്കാൻ യുഡിഎഫിന്റെ കുത്തിത്തിരിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021
കാഞ്ഞങ്ങാട‌്
ഓൺലൈൻ വഴി നടന്ന നോർക്ക പുനരധിവാസ പദ്ധതി ക്യാമ്പ്‌ പൊളിക്കാൻ യുഡിഎഫ്‌ അനുകൂല പ്രവാസി സംഘടനാ നേതാക്കളുടെ കുത്തിത്തിരിപ്പ്‌. നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ‌്  ഡെവലപ്‌‌മെന്റ‌് എന്നിവരുടെ സഹകരണത്തോടെ  വിവിധ ദിവസങ്ങളിലായി കാഞ്ഞങ്ങാട്, തലശേരി, പേരാമ്പ്ര, തിരൂർ, മലപ്പുറം എന്നിവിടങ്ങളിൽ ഫീൽഡ് ക്യാമ്പ‌് നടത്താൻ നിശ്ചയിച്ചിരുന്നു. ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്‌തവർക്കാണ്‌ പങ്കെടുക്കാൻ സാധിക്കുക. കോവിഡ്‌ പ്രോട്ടോക്കോൾ കാരണം ഓൺലൈനിലാണ്‌ യോഗമെന്ന്‌ ഇവരെ അറിയിച്ചിരുന്നു. 
നേരത്തെ ക്യാമ്പ്‌ നിശ്ചയിച്ചിരുന്ന കാഞ്ഞങ്ങാട്‌ വ്യാപാര ഭവനിലെത്തിയ യുഡിഎഫ്‌ പ്രവാസി സംഘടന നേതാക്കൾ ബഹളമുണ്ടാക്കുകയായിരുന്നു. രജിസ്‌റ്റർ ചെയ്‌തവർ വീട്ടിലിരുന്നും മറ്റും ഓൺലൈനിൽ ക്യാമ്പിൽ പങ്കെടുത്തു.  തിരക്ക‌് നിയന്ത്രിക്കാനായിരുന്നു  ഓൺലൈൻ കൂടിക്കാഴ‌്ച.  മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ചാണ‌് പദ്ധതി. ആധുനിക മാംസ വിൽപനശാല, ആടു-മാട് വളർത്തൽ,  ഭക്ഷണശാല തുടങ്ങിവക്കാണ് സഹായം. 30 ലക്ഷം രൂപവരെ  സംരംഭങ്ങൾക്ക്  ബാങ്ക്‌ വായ്‌പ നൽകും. നോർക്ക വെബ്‌സൈറ്റിൽ (www.norkaroots.org(NDPREM link) രജിസ്‌റ്റർ  ചെയ്യാം. ഫോൺ: ടോൾ ഫ്രീ: 1800 425 3939 ( ഇന്ത്യയിൽ നിന്ന്), 0091 8802 012345 (വിദേശം). 
ക്യാമ്പ് ഓൺ ലൈനിൽ നടത്തുന്നതിനെതിരെ ചില പ്രവാസി സംഘടനകൾ നടത്തുന്ന ആക്ഷേപം രാഷ്ട്രീയപ്രേരിതമെന്ന് കേരള പ്രവാസി സംഘം  സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി കെ അബ്ദുള്ള പറഞ്ഞു. ഓൺലൈനിൽ രജിസ്‌റ്റർ ചെയ്‌ത എല്ലാവർക്കും നോർക്ക കൃത്യമായി വിവരം നൽകിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top