കാഞ്ഞങ്ങാട്
കണ്ണൂർ ‐ -കാസർകോട് ജില്ലയിലെ ഭൂരിപക്ഷം താരങ്ങളുമായി കേരള വടംവലി ടീം മഹാരാഷ്ട്രയിലേക്ക്. മഹാരാഷ്ട്ര നന്ദേദിൽ 15 മുതൽ 18 വരെ നടക്കുന്ന 32 ാ - മത് സീനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ 640 -600 കിലോ പുരുഷ, 560 കിലോ മിക്സഡ് മത്സരങ്ങളിൽ 30 താരങ്ങളാണ് സംസ്ഥാനത്ത് പങ്കെടുക്കുന്നത്. അതിൽ 16 പേരും ഇരു ജില്ലകളിൽ നിന്നുള്ളവരാണ്.
കാസർകോട്ടുനിന്ന് എം സമോജ് ആലക്കോട് (ക്യാപ്റ്റൻ), സി രാജീവൻ ഏഴാംമൈൽ, പി വിഗേഷ് ഉദുമ, ലിന്റോ അലക്സ്, ശരത് കുമാർ പാടിക്കാനം, പി വി മണികണ്ഠൻ പെർലടുക്കം, കൂത്തുപറമ്പിലെ കെ രജീഷ് (ക്യാപ്റ്റൻ), സി കെ അഹദ്, വി പി നിധിൻ, കെ കെ സജീഷ്, എൻ സജിത്ത്, എം ഡിഖിൽ, അനന്ദ് തോമസ്, നിധിൻ തോമസ് അങ്ങാടിക്കടവ്, ടി എസ് ആലീന കരിക്കോട്ടക്കരി (ക്യാപ്റ്റൻ), ടി അനഘ ചന്ദ്രൻ പുതിയ തെരു. ഇടുക്കിയിൽനിന്ന് ഷിന്റോ ജോസഫ്, എൻ എ വിപിൻ, ജിലൂബ് ജോസ്, അഷ്കർ പി അനസ്, അനൻ സേവ്യർ ,ജയലക്ഷ്മി വിജയൻ, സ്നേഹ ജോബി. പാലക്കാട്: വിഗിനേഷ് ബി, സജിത്ത് പി എസ്, എം കെ അശ്വതി. കോഴിക്കോട്: ഫാരീസ് അബ്ദുൾ അസീസ്, മുഹമ്മദ് ഷെമീം. അഖിൻ ജോസഫ് വയനാട്, അക്ഷയ് ശിവൻ എറണാകുളം എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ. ബാബു കോട്ടപ്പാറ (കാസർകോട്), ആദർശ് മാത്യു (കണ്ണൂർ ) എന്നിവരുടെ കീഴിൽ മാടായി കോളേജിൽ പത്ത് ദിവസത്തെ പരിശീലനം പൂർത്തിയാക്കിയ ടീം 13 ന് യാത്രതിരിക്കും.
വടംവലി അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി പ്രവീൺ മാത്യു, കണ്ണൂർ ജില്ലാ ജോ. സെക്രട്ടറി സജിത്ത് കുമാർ എരിപുരം എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..