26 February Wednesday

കായികാധ്യാപകന്റെ ഓർമ പുതുക്കി സോക്കർ വേദി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020
കുണ്ടംകുഴി
ജില്ലയുടെ  കായികമേഖലയിൽ അതുല്യസംഭാവനകൾ നൽകിയ രാധാകൃഷ്ണൻ മാസ്റ്ററുടെ ഓർമകൾ പുതുക്കി സോക്കർവേദി. ബേഡഡുക്ക പഞ്ചായത്ത് യൂത്ത് കോ ഓഡിനേഷൻ കമ്മറ്റി സംഘടിപ്പിക്കുന്ന ബി സെവൻ സോക്കർ 2020 ന്റെ രണ്ടാംദിനത്തിലാണ് അനുസ്‌മരണം. 
ടീം പതിക്കാൽ യു എ ഇ ഏർപ്പെടുത്തിയ രാധാകൃഷ്ണൻ മാസ്റ്റർ സ്പോർട്സ് പേഴ്സൺ ഓഫ് ഇയർ അവാർഡ് വിതരണംനടന്നു.  എം രാജഗോപാലൻ എം എൽ എ  വസന്തകുമാരിക്ക് അവാർഡ് വിതരണം ചെയ്തു. രാജേഷ് പാണ്ടിക്കണ്ടം അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകൾക്കും ക്ലബ്ബുകൾക്കും  ഇ പത്മാവതി,പി ഗോപിനാഥൻ, എം അനന്തൻ, മൊയ്തീൻ കുഞ്ഞി എന്നിവർ ഉപഹാരം നൽകി. പ്രശാന്ത് പായം, എ ദാമോദരൻ, കുഞ്ഞികൃഷ്ണൻ മാടക്കല്ല്, സദാശിവൻ ചേരിപ്പാടി , ഗംഗാധരൻ പറയംപള്ളം, വേണു പാലക്കൽ എന്നിവർ സംസാരിച്ചു. അനിൽ മുന്നാട് സ്വാഗതവും ജിതിൻ ഉദുമ നന്ദിയും പറഞ്ഞു. മത്സരത്തിൽ  ടൗൺ ടീം പെർളടുക്കം റിഫ്ലക്ട് ചട്ടഞ്ചാലുമായി ഏറ്റുമുട്ടി. 
ചൊവ്വാഴ്‌ച  ബി ആർ ക്യു കാസർംകാട്‌ ആൻഡ്‌ മരുതടുക്കവും നെരൂദ എഫ് സി കുറ്റിക്കോലും ഏറ്റുമുട്ടും. മത്സരത്തിന് മുന്നോടിയായി സംഘനൃത്തം അരങ്ങേറും.
പ്രധാന വാർത്തകൾ
 Top