21 February Thursday

ഗോത്ര പെരുമയിൽ തഴപ്പായ ഒരുക്കി സ്ത്രീ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

 കാഞ്ഞങ്ങാട‌് 

പട്ടിണി കാലങ്ങളിൽ അന്നം തന്ന തൊഴിലിനെ വീണ്ടെടുത്ത് എടമുണ്ടയിലെ സ്ത്രീ കൂട്ടായ്മ. കൈത ഓലയാൽ മികവുള്ള പായകൾ
ഒരുക്കി വിജയം വരിക്കുകയാണ‌് വാണിയൻകുന്ന് ആദിവാസി കോളനിയിലെ ഗോത്രപൊലിമ യൂണിറ്റിലെ വീട്ടമ്മമാർ. പട്ടികവർഗ സുസ്ഥിര വികസന പദ്ധതി പ്രകാരം എടമുണ്ടയിലെ ഗ്രാമശ്രീ കുടുംബശ്രീ അംഗങ്ങളാണ‌്  കൈതോല   കൊണ്ട്തഴപ്പായമണ്ടാക്കാൻ രംഗത്തിറങ്ങിരിക്കുന്നത്. വിഷ്ണുമംഗലം വാർഡിലെ വിവിധപ്രദേശങ്ങളിലുള്ളവരെ
എസ്ടി ആനിമേറ്റർ വിമല വാണിയൻ കുന്നത്തിന്റെ നേതൃത്വത്തിലാണ് പരമ്പരാഗത തൊഴിൽ സംരഭത്തിന‌് ഒരുക്കിയത്. തോട്ടുവക്കത്ത് നിന്ന് കൈതമുണ്ട ശേഖരിച്ചാണ് തഴപ്പായ ഉണ്ടാക്കാൻ ഓല ഒരുക്കുന്നത്. പഴയ മാതൃകയിൽ ഒരാഴ്ച്ച മഞ്ഞും വെയിലും കൊള്ളിച്ച് ഉണക്കിയെടുത്ത ശേഷം കൈത മുള്ള് രാകി ചീന്തിയെടുത്താണ് പായ നെയ്യാൻ പാകത്തിൽ ഒരുക്കുന്നത്. കട്ടിൽപ്പായ, കുഞ്ഞുങ്ങൾക്കുള്ള കുഞ്ഞിപ്പായ, രണ്ട്  പേർക്കും ഒരാൾക്കുമുള്ള പായകളും ഒരുക്കുന്നുണ്ട്.
കുഞ്ഞിപ്പായ 250, വലിയ പായ 500 രുപ  എന്നിങ്ങനെയാണ‌്  വിൽപന. വി കെ ചോമു, വി കെ നാരായണി, സി പി  പാർവതി, വി കെ കല്യാണി, സി വി നാരായണി, എം കല്യാണി, വി നാരായണി എന്നിവരാണ് തഴപ്പായ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
പ്രധാന വാർത്തകൾ
 Top