25 January Saturday

കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ ഇന്ന്‌ സിപിഐ എം മാർച്ച്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019
കാസർകോട്‌
മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിച്ച്‌ രാജ്യത്തെ വിഭജിക്കാനും മതനിരപേക്ഷതയും ജനാധിപത്യവും തകർക്കാനുമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ എങ്ങും പ്രതിഷേധവും രോഷവും പടരുന്നു. രാജ്യത്ത്‌ ആർഎസ്‌എസ്‌ അജണ്ട നടപ്പാക്കുന്നതിനെതിരെ വ്യാഴാഴ്‌ച ജില്ലയുടെ പലഭാഗത്തും ശക്തമായ പ്രതിഷേധം ഉയർന്നു.  സിപിഐ എം നേതൃത്വത്തിൽ  പ്രകടനവും പ്രതിഷേധ യോഗങ്ങളും ജില്ലയുടെ പലഭാഗത്തും നടന്നു. വെള്ളിയാഴ്‌ച  രാവിലെ ഏരിയ കേന്ദ്രങ്ങളിലെ സർക്കാർ ഓഫീസുകൾക്ക്‌  മുന്നിൽ സിപിഐ എം നേതൃത്വത്തിൽ മാർച്ചും ധർണയും നടക്കും. തൃക്കരിപ്പൂരിൽ തൃക്കരിപ്പൂർ പോസ്റ്റ്ഓഫീസിലേക്കും, ചെറുവത്തൂർ ചെറുവത്തൂർ  പോസ്റ്റോഫീസിലേക്കും, നീലേശ്വരത്ത് നീലേശ്വരം പോസ്റ്റ് ഓഫീസിലേക്കും, എളേരി ഭീമനടി പോസ്റ്റോഫീസിലേക്കും, പനത്തടി രാജപുരം പോസ്റ്റോഫീസിലേക്കും, കാഞ്ഞങ്ങാട് ഏരിയയിൽ കാഞ്ഞങ്ങാട് പോസ്റ്റോഫീസിലേക്കും, ഉദുമയിൽ  ഉദുമ പോസ്റ്റോഫീസിലേക്കും, ബേഡകം ഏരിയയിൽ കുറ്റിക്കോൽ ബിഎസ്എൻഎൽ ഓഫീസിലേക്കും, കാസർകോട്ഏരിയയിൽ കാസർകോട് ഹെഡ്പോസ്റ്റോഫീസിലേക്കും, കാറഡുക്ക ഏരിയയിൽ ബോവിക്കാനം പോസ്റ്റോഫീസിലേക്കും, കുമ്പളയിൽ കുമ്പളപോസ്റ്റോഫീസിലേക്കും, മഞ്ചേശ്വരം ഏരിയയിൽ ഉപ്പള പോസ്റ്റോഫീസിലേക്കുമാണ് പ്രതിഷേധ മാർച്ച്. ലോക്കലുകളിലും പ്രതിഷേധ പ്രകടനവും  പൊതുയോഗങ്ങളും നടക്കും. ഭരണഘടനാ വിഭാവനം ചെയ്യുന്ന മതേതര കാഴ്‌ചപ്പാടിന്‌ വിരുദ്ധമായിട്ടുള്ള ബില്ലിനെതിരെ രാജ്യത്താകമാനം  കടുത്ത പ്രതിഷേധമാണ്‌ ഉയരുന്നത്‌. ഇതിനെതിരെയുള്ള പ്രതിഷേധത്തിൽ മുഴുവനാളുകളും പങ്കെടുക്കണമെന്ന്‌ സിപിഐ എം ജില്ലാ  സെക്രട്ടറി എം വി ബാലകൃഷ്‌ണൻ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top