26 September Saturday
ഒരു വീട്ടിൽനിന്ന് 2 പൊതിച്ചോറ്

ക്വാറന്റൈൻ കേന്ദ്രത്തിൽ കുട്ടികളുടെ ഭക്ഷണ വിതരണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

മുളിയാർ 

പഞ്ചായത്തിൽ ഇരിയണ്ണി ജിവിഎച്ച്എസ്എസ് സ്‌കൂളിൽ ഒരുക്കിയ ക്വാറന്റൈൻ കേന്ദ്രത്തിൽ കുട്ടികൾ രണ്ട് ദിവസത്തെ ഭക്ഷണം നൽകി. ഒരു വീട്ടിൽനിന്ന് രണ്ട്  പൊതിച്ചോറ് എന്ന കാമ്പയിൻ സംഘടിപ്പിച്ചാണ് ഇത്. വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്‌കീം യൂണിറ്റാണ് സംഘാടനം. 
പഞ്ചായത്ത് അംഗം കെ സുരേന്ദ്രൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ക്വാറന്റൈൻ കേന്ദ്രം കൺവീനർ ബി എം പ്രദീപ്, പിടിഎ പ്രസിഡന്റ്  പി ചെറിയോൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പി കെ പ്രേമരാജൻ , വി എച്ച് എസ് ഇ പ്രിൻസിപ്പൽ പി സുചീന്ദ്രനാഥ്, ഹെഡ്മാസ്റ്റർ പി  ബാബു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി സുജിത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top