25 September Friday

കെഎസ്‌ഇബി മീറ്റർ റീഡിങ്ങിൽ കുപ്രചാരണം: ക്ഷമാപണം നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020
പടന്ന
കെഎസ്ഇബി മീറ്റർ റീഡിങ്ങിനെ തെറ്റായരീതിയിൽ പ്രചരിപ്പിച്ച്‌ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ ദൃശ്യമിട്ടവർ  പൊലീസ് സ്‌റ്റേഷനിലെത്തി ക്ഷമ ചോദിച്ചു. 
കഴിഞ്ഞ നാലിന് മാവിലാകടപ്പുറം ജനസേവന കേന്ദ്രം കെട്ടിടത്തിൽ മീറ്റർ റീഡിങ്ങിനെത്തിയ പടന്ന കെഎസ്ഇബി സെക്‌ഷൻ ജീവനക്കാരനെ ആക്ഷേപിച്ച സംഭവത്തിൽ പൊലീസിൽ നൽകിയ പരാതിയിൽ ഇവരെ വിളിപ്പിച്ചിരുന്നു.
വൈദ്യുതി ഇല്ലാത്ത സമയത്ത് മീറ്ററിൽ റീഡിങ് ലഭിക്കാതെ വന്നാൽ മുൻകാല ബില്ലിലെ തുകയാണ് രേഖപ്പെടുത്താറുള്ളത്. കൂടുതൽ തുക ഈടാക്കിയാൽ അടുത്ത ബില്ലിൽ കുറക്കും. ഇതിനെയാണ്‌ ചിലർ സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിച്ചത്. പരാതിയിൽ മൂന്ന് പേർ സ്‌റ്റേഷനിലെത്തി ക്ഷമാപണം 
നടത്തി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top