23 September Wednesday

കാറിടിച്ച്‌ മരണം: പ്രതിക്കായി തെരച്ചിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

 മഞ്ചേശ്വരം

കഞ്ചാവ് ലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ്‌ ഓടിച്ച കാറിടിച്ച്‌ സ്‌കൂട്ടർ യാത്രകാരൻ മരിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പൊലീസ്‌ അന്വേഷണം ഊർജിതമാക്കി.  
   ചൊവ്വാഴ്‌ച വൈകിട്ട്‌ ആറിന്‌ ഉപ്പള ബേക്കൂറിൽ സുഭാഷ് നഗറിലെ രാംഭട്ട്‌ (62) മരിച്ച സംഭവത്തിലാണ്‌ പ്രതി ബേക്കൂറിലെ ഗഫൂറി (27)നെ കുമ്പള പൊലീസ്‌ തേടുന്നത്‌. ചൊവ്വാഴ്ച വൈകിട്ട്‌ കാറോടിച്ച് ബേക്കൂറിലെത്തിയ ഗഫൂർ കഞ്ചാവ്‌ ലഹരിയിൽ പരാക്രമം നടത്തി. നാട്ടുകാർ കൂടിയതോടെ രക്ഷപ്പെടാനായി കാർ അമിത വേഗതയിലോടിച്ചു. ഇതിനിടയിലാണ്‌ റാം ഭട്ടിന്റെ സ്‌കൂട്ടറിലിടിച്ചത്‌. ഇതിനിടയിലെത്തിയ പൊലീസ് ജീപ്പ് കണ്ട ഗഫൂർ  കാർ ഉപേക്ഷിച്ച് വനത്തിലൂടെ  ഓടി രക്ഷപ്പെട്ടു.
 മഞ്ചേശ്വരം പൊലീസ്‌ സ്‌റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കഞ്ചാവ്‌ കടത്ത്‌ സംഘം അക്രമിച്ച സംഭവത്തിൽ കുമ്പള സ്‌റ്റേഷനിൽ കേസുണ്ട്‌. ഗഫൂറിനായി കുമ്പള എസ്‌ഐ രവീന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top