07 August Friday

56 പേർക്ക്‌ കോവിഡ്‌ സമ്പർക്കത്തിൽ 42 പേർക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
കാസർകോട്‌
ജില്ലയിൽ  56 പേർക്കുകൂടി  കോവിഡ്‌ സ്ഥിരീകരിച്ചു. സമ്പർക്കത്തിൽ  42 പേർക്കാണ്‌ രോഗം. എട്ട്‌ പേരുടെ സമ്പർക്കത്തിന്‌ ഉറവിടമറിയില്ല. എട്ട്‌ പേർ വിദേശത്തുനിന്നെത്തിയവരും ആറ്‌ പേർ ഇതര സംസ്ഥാനത്തുനിന്നെത്തിയവരുമാണ്‌. ഏഴുപേർ രോഗമുക്തി നേടി. മീഞ്ച സ്വദേശിനി (29) (ജൂലൈ 5ന് പോസിറ്റീവായ ആളുടെ സമ്പർക്കം) ,ആരോഗ്യ പ്രവർത്തകയായ പള്ളിക്കര  സ്വദേശിനി (54) (ജൂലൈ ഒന്നിന് പോസിറ്റീവായ ആളുടെ സമ്പർക്കം),  കുമ്പളയിലെ  ഒരേ കുടുംബത്തിലെ  65, 32 വയസുള്ള പുരുഷന്മാർ, 56, 26 വയസുള്ള സ്ത്രീകൾ, രണ്ട് വയസുള്ള പെൺകുഞ്ഞ്‌ ( ജൂലൈ 7ന് പോസിറ്റീവായ ആളുടെ സമ്പർക്കം),  മധൂരിലെ  28, 29, 30 വയസുള്ള സ്ത്രീകൾ, 2,7, 8 വയസുള്ള പെൺകുട്ടികൾ, 3,9 വയസുള്ള ആൺകുട്ടികൾ (ജൂലൈ 5ന് പോസിറ്റീവായ ആളുടെ സമ്പർക്കം), മഞ്ചേശ്വരത്തെ 50,52 വയസുള്ള പുരുഷന്മാർ, 42 വയസുള്ള സ്ത്രി, മുളിയാറിലെ 56, 40, 32, 20 വയസുള്ള സ്ത്രീകൾ, 14, 4 വയസുള്ള പെൺകുട്ടികൾ, 64, 23 വയസുള്ള പുരുഷന്മാർ, 10 വയസുള്ള ആൺകുട്ടി, ചെങ്കളയിലെ  40 വയസുള്ള പുരുഷൻ, ഒമ്പത് വയസുള്ള ആൺകുട്ടി, 28 വയസുള്ള സ്ത്രീ, മൂന്ന്‌ വയസുള്ള പെൺകുട്ടി(ഒരേ കുടുംബം ജൂലൈ 5ന് പോസിറ്റീവായ ആളുടെ സമ്പർക്കം), മധൂർ സ്വദേശികളായ 38 (ചുമട്ട് തൊഴിലാളി), 38 (പച്ചക്കറി കട തൊഴിലാളി) വയസുള്ള പുരുഷന്മാർ, ചെങ്കളയിലെ 41 കാരൻ, ബുക്ക് സ്‌റ്റാൾ ജീവനക്കാരനായ കാസർകോട് സ്വദേശി (18),  കാസർകോട് തട്ടുകടയിലെ ജോലിക്കാരനായ 49 വയസുള്ള ചെങ്കള സ്വദേശി, ചെരുപ്പുകടയിലെ ജീവനക്കാരനായ ചെങ്കള സ്വദേശി (52), കാസർകോട് സ്‌റ്റേഷനറി കട നടത്തുന്ന കാസർകോട് സ്വദേശി (45), ഉറവിടമറിയാതെ കോവിഡ് പോസിറ്റീവായ ചെമ്മനാട്, ചെങ്കള പഞ്ചായത്തുകളിലെ 35,29 വയസുളള പുരുഷന്മാർ (ചെർക്കളയിൽ ഹോട്ടൽ നടത്തുന്നു), ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ച ചെങ്കള സ്വദേശി (38) (കാസർകോട് പച്ചക്കറി കട നടത്തുന്നു), പനത്തടി പഞ്ചായത്തിലെ 69 കാരൻ എന്നീ 42 പേർക്കാണ്‌ സമ്പർക്കത്തിൽ രോഗം.  
 ദിവസവും മംഗളൂരുവിലേക്ക് യാത്ര ചെയ്തിരുന്ന മെഗ്രാൽപുത്തൂരിലെ 32, 22 വയസുള്ള പുരുഷന്മാർ, ചെങ്കളയിലെ 52,36 വയസുള്ള പുരുഷന്മാർ, മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ (മംഗളൂരു) മുളിയാർ  സ്വദേശി (33), കർണാടകയിൽ നിന്ന്‌ കഴിഞ്ഞ നാലിനെത്തിയ മുളിയാർ സ്വദേശി (32),  യുഎഇയിൽ നിന്ന്‌ ജൂൺ 27ന് വന്ന 37 യസുകാരൻ,  24ന് വന്ന 25 വയസുള്ള സ്ത്രീ, 28ന് വന്ന 47 വയസുകാരൻ (എല്ലാവരും പുല്ലൂർ പെരിയ സ്വദേശികൾ),  30ന് വന്ന മഞ്ചേശ്വരം സ്വദേശി (24), കഴിഞ്ഞ ഒന്നിനെത്തിയ ചെമ്മനാട് സ്വദേശി (23),  ഒമാനിൽ നിന്ന്‌ ഒന്നിനെത്തിയ അജാനൂർ സ്വദേശി(44), കുവൈത്തിൽ നിന്ന് രണ്ടിന് വന്ന മംഗൽപാടി സ്വദേശി (37), ബഹ്‌റിനിൽ നിന്നെത്തിയ ജൂൺ 24ന് വന്ന പുല്ലൂർ പെരിയ സ്വദേശി (48) എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. 
  ഒമാനിൽ നിന്നെത്തിയ 45 വയസുകാരൻ, ഖത്തറിൽ നിന്നെത്തിയ  33 വയസുകാരൻ (ഇരുവരും കുമ്പള), യുപിയിൽ നിന്നെത്തിയ മംഗൽപാടി സ്വദേശി (30), സമ്പർക്കത്തിലൂടെ ചെമ്മനാട് സ്വദേശി (67), മഹാരാഷ്ട്രയിൽ നിന്നെത്തിയ എൻമകജെ സ്വദേശി (45),  കുവൈത്തിൽ നിന്നെത്തിയ പള്ളിക്കര സ്വദേശിനി (51), ദുബായിൽ നിന്നെത്തിയ ഉദുമ സ്വദേശി (42) എന്നിവർക്കാണ്‌ രോഗമുക്തി.  നിലവിൽ ചികിത്സയിലുള്ളത്‌ 207 പേരാണ്‌. ആകെ രോഗികൾ 641 ആയി. 434 പേർ രോഗമുക്തി നേടി.
വീടുകളിൽ 5897  പേരും സ്ഥാപനങ്ങളിൽ 616 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 6513 പേരാണ്. പുതിയതായി  465 പേരെ നീരിക്ഷണത്തിലാക്കി. 489 പേരുടെ സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചു. 1311 പേരുടെ ഫലം ലഭിക്കാനുണ്ട്. 368 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top