25 August Sunday

അക്രമികള്‍ തീയിട്ട പെരിയ എ കെ ജി ഭവന്‍ പുനര്‍നിർമിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019
കാഞ്ഞങ്ങാട‌് 
പെരിയ കണ്ട ഏറ്റവും വലിയ അക്രമപരമ്പരകൾക്കിടയിൽ  തീയിട്ട് നിശ്ശേഷം നശിപ്പിച്ച പെരിയ എ കെ ജി ഭവൻ പുനർനിർമിക്കാൻ പെരിയ ബസാറിൽ നടന്ന പാർടി അനുഭാവികളുടെയും നാട്ടുകാരുടെയും യോഗം തീരുമാനിച്ചു. സിപിഐ എം പെരിയ ലോക്കൽ കമ്മിറ്റിയുടെ ഓഫീസും റെഡ്സ്റ്റാർആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബും എ കെ ജി സ്മാരക ഗ്രന്ഥാലയവും ഉൾപ്പെടുന്നതായിരുന്നു എ കെജി ഭവൻ.   എ കെ ജി സ്മാരക ഗ്രന്ഥാലത്തിന്റെ രണ്ടായിരത്തിലധികം പുസ്തകങ്ങളും ഗ്രന്ഥശേഖരങ്ങളുമാണ് അക്ഷരവിരുദ്ധർ തീയിട്ടു നശിപ്പിച്ചത‌്.കഴിഞ്ഞ നാൽപതുവർഷത്തിനിടെ 
വിവിധകായികമത്സരങ്ങളിലൂടെ റെഡ്സ്റ്റാർ ക്ലബ്‌ നേടിയെടുത്ത നൂറുകണക്കിന്ട്രോഫികളും ഷീൽഡുകളും കത്തിച്ചവയിൽ പെടുന്നു.  കെട്ടിടം എത്രയും പെട്ടെന്ന് പുനർനിർമിക്കാനാണ‌് തീരുമാനം. നേതൃത്വം കൊടുക്കുന്നതിനായി സിപിഐ എം പെരിയലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ ചെയർമാനായും  റെഡ്സ്റ്റാർക്ലബ്‌ പ്രസിഡന്റ്‌ എ  കൃഷ്ണൻ കൺവീനറായും ഗ്രന്ഥാലയം സെക്രട്ടറി അബ്ദുൾ ലത്തീഫ് ട്രഷററായും  കമ്മിറ്റി രൂപീകരിച്ചു. പെരിയ എ കെ ജി മന്ദിരം പുനർനിർമാണധനസമാഹാരണത്തിനായി  പെരിയ കനറ ബാങ്കിൽ അക്കൗണ്ടും ആരംഭിച്ചു. സഹായങ്ങൾ  4111101005685 കനറാബാങ്ക‌് പെരിയബ്രാഞ്ചിലെ അക്കൗണ്ടിൽ അയക്കണം. ഫോൺ:8289842206.
പ്രധാന വാർത്തകൾ
 Top