17 June Monday

സുകന്യയ്ക്ക് അഭിനന്ദനവുമായി മഹിളാ പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
രാജപുരം
സുകന്യയ്ക്ക്  അഭിനന്ദനവുമായി മഹിളാ പ്രവർത്തകർ എത്തി. എൻട്രൻസ് പരീക്ഷയിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽ  ഒന്നാം റാങ്ക് നേടിയ പാണത്തൂർ കുണ്ടുപ്പള്ളിയിലെ എൻ സുകന്യയുടെ വീട്ടിലാണ്  ജനാധിപത്യ മഹിളാ അസോസിയേഷൻ പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലെത്തി  ഉപഹാരം നൽകിയത്‌.  ഏരിയ സെക്രട്ടറി സൗമ്യ വേണുഗോപാലൻ ഉപഹാരം നൽകി. ജില്ലാ കെ വി ലക്ഷ്മി, രജനി കൃഷ്ണൻ, പി വി  ശ്രീകല, പ്രസന്ന പ്രസാദ്, സി പി ബിന്ദു എന്നിവർ പങ്കെടുത്തു.  

പനത്തടി പഞ്ചായത്തിന്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനൻ നൽകി. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി തമ്പാൻ, എം എം കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു. 

പ്രധാന വാർത്തകൾ
 Top