18 June Tuesday

എച്ച‌്ഡിസി ആൻഡ‌് ബിഎം അപേക്ഷ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
കാഞ്ഞങ്ങാട‌്
സംസ്ഥാന സഹകരണ യൂണിയൻ കേരള 2019 ആഗസ‌്തിൽ ആരംഭിക്കുന്ന എച്ചഡിസി ആൻഡ‌് ബിഎം കോഴ‌്സിന‌് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം കാഞ്ഞങ്ങാട‌് സഹകരണ പരിശീലന കോളേജിൽ(കോട്ടച്ചേരി സഹകരണ ബാങ്ക‌് കെട്ടിടം) നിന്ന‌്  15 വരെ ലഭിക്കും. ജനറൽ 200 രൂപ (മണിയോർഡർ 230 രൂപ), പട്ടികജാതി﹣-പട്ടിക വർഗം 50 രൂപ(മണിയോർഡർ﹣- 80 രൂപ), മണിയോർഡർ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 10. വിലാസം: പ്രിൻസിപ്പൽ, സഹകരണ പരിശീലന കോളേജ‌്, കോട്ടച്ചേരി സഹകരണ ബാങ്ക‌് ബിൽഡിങ‌്, കാഞ്ഞങ്ങാട‌് 671315, ഫോൺ: 0467 2217330. വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവകലാശാലാ ബിരുദം.
പ്രധാന വാർത്തകൾ
 Top