21 June Monday

സിപിഐ എം ഏരിയാ കമ്മിറ്റി 
ഓഫീസ് കോവിഡ് സഹായകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ പ്രവർത്തിക്കുന്ന കോവിഡ് സഹായ കേന്ദ്രം ഏരിയ സെക്രട്ടറി 
എം വി കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

 രാജപുരം

സിപിഐ എം പനത്തടി ഏരിയ കമ്മിറ്റി ഓഫീസ് ഇനി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് സഹായകേന്ദ്രം. രാജപുരത്ത് പ്രവർത്തിക്കുന്ന  ഓഫീസാണ് കോവിഡ് സഹായ  കേന്ദ്രമായി പ്രവർത്തിക്കുക. 24 മണിക്കൂറും നാല് വളണ്ടിയർമാരെയും രണ്ട് വാഹനങ്ങളും ഏർപ്പെടുത്തും. കോവിഡ്  ബാധിച്ചവരെ  ആശുപത്രിയിൽ എത്തിക്കാനും വീടുകളിൽ സൗകര്യം ഇല്ലാത്തവരെ ക്വാറന്റയിൻ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനും ആവശ്യമായ മരുന്നു എത്തിക്കുന്നതിനും ഭക്ഷ്യ സാധനങ്ങൾ ആവശ്യമായി വരുന്നവർക്ക് വീടുകളിൽ എത്തിച്ച് നൽകാനുമുള്ള സൗകര്യമാണ്  ഏർപ്പെടുത്തിയത്. കള്ളാർ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം താളം തെറ്റുന്നതായി ദേശാഭിമാനി വാർത്ത നൽകിയിരുന്നു.  കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന ഇവിടെ  പ്രതിരോധം കാര്യക്ഷമാക്കുന്നതിൽ  ഭരണസമിതി തീർത്തും പരാജയപ്പെട്ടു. സഹായ കേന്ദ്രം ഏരിയ സെക്രട്ടറി എം വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണൻ അധ്യക്ഷനായി. പി കെ രാമചന്ദ്രൻ, ഷാലുമാത്യു,  കെ വി രാഘവൻ എന്നിവർ സംസാരിച്ചു. ജോഷി ജോർജ്ജ് സ്വാഗതം പറഞ്ഞു.  ബന്ധപ്പെടേണ്ട നമ്പർ:- 7356423881, 04672224403.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top