26 June Wednesday

പാണത്തൂർ –- - തൊട്ടിൽപ്പാലം കെഎസ്ആർടിസി ബസ്‌ സർവീസ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

പാണത്തൂർ- തൊട്ടിൽപ്പാലം കെഎസ്‌ആർടിസി ബസ്സിന്‌ പരപ്പയിൽ നൽകിയ സ്വീകരണം

 വെള്ളരിക്കുണ്ട്

കെഎസ്ആർടിസി തൊട്ടിൽപ്പാലം ഡിപ്പോയിൽനിന്ന‌്  പാണത്തൂർ–--വെള്ളരിക്കുണ്ട്- –-ചെറുപുഴ-–- തൊട്ടിൽപ്പാലം ബസ് സർവീസ് ആരംഭിച്ചു. പാണത്തൂരിൽ നിന്നും രാവിലെ 5.30ന് പുറപ്പെട്ട് ഒടയംചാൽ, വെള്ളരിക്കുണ്ട് ,ചെറുപുഴ 7.30, ആലക്കോട്, തളിപ്പറമ്പ്, കണ്ണൂർ 10.30, തലശേരി, പെരിങ്ങത്തൂർ, നാദാപുരം, കുറ്റ്യാടി വഴി തൊട്ടിൽപ്പാലത്ത് 12.20ന് എത്തിച്ചേരും. കാസർകോട‌്, കണ്ണൂർ ജില്ലകകളുടെ  മലയോര മേഖലയിൽ നിന്ന് നാദാപുരം കുറ്റ്യാടി ഭാഗങ്ങളിലേക്ക് നിലവിൽ വേണ്ടത്ര ബസ‌് സർവീസില്ല.  ഇതിന‌് പരിഹാരമാകും പുതിയ ട്രിപ്പ‌്. പകൽ രണ്ടിന‌്  തൊട്ടിൽപ്പാലത്തിൽ നിന്നും പുറപ്പെട്ട്  തലശേരി 3.15,  മട്ടന്നൂർ എയർപോർട്ട് 4.20, ഇരിക്കൂർ, ശ്രീകണ്ഠപുരം, നടുവിൽ, ആലക്കോട്, ചെറുപുഴ 6.45, വെള്ളരിക്കുണ്ട്, ഒടയംചാൽ വഴി രാത്രി 8.45ന് പാണത്തൂലെത്തുന്നതാണ‌് സമയക്രമം. ബസ‌് അനുവദിക്കാൻ ഇടപെട്ട  മന്ത്രി  ഇ പി ജയരാജൻ, കെഎസ്ആർടിസി എംഡി എം പി ദിനേശ്  , ഡയറക്ടറർ ബോർഡ് അംഗം  ടി കെ രാജൻ എന്നിവരെ മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ അഭിനന്ദിച്ചു.
പ്രധാന വാർത്തകൾ
 Top