Deshabhimani

നന്നാക്കാൻ ഒത്തുചേരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 09:58 PM | 0 min read

രാജപുരം
 ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പകർച്ച പനി പടന്നു പിടിക്കുന്ന കർണാടക അതിർത്തി ദേശമാണ്‌ പനത്തടി പഞ്ചായത്ത്‌. ഇവിടെ ജനകീയ പങ്കാളിത്തത്തോടെ, മുക്കിലും മൂലയിലും ശുചീകരണ പ്രവർത്തനം സജീവമായി. 15 വാർഡിലും ഹരിത കർമസേനയുടെ പ്രവർത്തനം മാതൃകാപരമാണ്‌. 30 അംഗങ്ങളാണ്‌ സേനയിലുള്ളത്‌. 
എല്ലാമാസവും വീടുകൾ തോറും കയറി ഇറങ്ങി ഇവർ മാലിന്യം ശേഖരിക്കുന്നു. വട്ടക്കയത്തെ എംസിഎഫിൽ എത്തിച്ച്‌ തരംതിരിക്കുന്നു. വാർഡിൽ രണ്ട് എന്ന നിലയിൽ 30 മിനി എംസിഎഫുമുണ്ട്‌. വൃത്തിയുള്ള വീടും പരിസരവും എന്ന സന്ദേശത്തോടെയാണ് പദ്ധതികളെല്ലാം പഞ്ചായത്തിൽ നടപ്പാക്കുന്നത്. സ്‌കൂൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം ഹരിതചട്ടം പൂർണമായും പാലിക്കുന്നു.
പകർച്ചപ്പനി കൂടുതലായി പടർന്നു പിടിക്കുന്ന പ്രദേശമായതിനാൽ അത്തരത്തിലുള്ള ശ്രദ്ധയും ഏറെ നൽകുന്നു. വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് മാലിന്യമുക്തമാക്കുന്നതിന് പ്രത്യേക പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്‌. 
 
യൂസർഫീ മസ്‌റ്റാണ്‌; കൊടുക്കണം
മാലിന്യ നിർമാർജനത്തിനായി എല്ലാ ബോധവൽക്കരണവും തുടരുന്നുണ്ട്‌. അതേസമയം, ചിലയിടത്ത്‌ യൂസർഫീ കൃത്യമായി വാങ്ങിയെടുക്കാനാവാത്ത അവസ്ഥയുണ്ട്‌. ചില കുടുംബങ്ങൾ വിമുഖത കാണിക്കുന്നുവെന്നാണ്‌ പരാതി. 
പഞ്ചായത്തിലെ മുഴുവൻ കൂടുംബശ്രീ യൂണിറ്റുകളും ഹരിത കുടുംബശ്രീയായി പ്രഖ്യാപനം നടത്തി. പൂന്തോട്ട നിർമാണം, പച്ചതുരുത്ത് നിർമാണം എന്നിവയും വിജയകരമായി തുടരുന്നു.  


deshabhimani section

Related News

View More
0 comments
Sort by

Home