28 November Sunday

കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റുമായി ജില്ലാ പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021
കാസർകോട്‌
വിദ്യാർഥികൾക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും സഹായകരമാകുന്ന ഡിജിറ്റൽ പദ്ധതിയുമായി കാസർകോട് ജില്ലാ പഞ്ചായത്ത്. കുറഞ്ഞ നിരക്കിൽ  ഇന്റർനെറ്റ് ലഭ്യമാക്കുന്നതാണ്‌  കേരളാവിഷനുമായി ചേർന്നുള്ള പദ്ധതി. 890 രൂപ നൽകിയാൽ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കും. ഒരു മാസത്തിനുള്ളിൽ കണക്ഷൻ എടുക്കുന്നവർക്കാണ്‌ ഈ ആനുകൂല്യം.
60 എംബിപിഎസ് വേഗതയിൽ 1500 ജിബി പ്രതിമാസ പ്ലാനിനൊപ്പം അനിയന്ത്രിത വോയിസ് കോളും സൗജന്യമാണ്‌. വിദ്യാർഥികളുള്ള വീടുകളിൽ  240 രൂപയുടെ ഡിജിറ്റൽ കേബിൾ ടിവി  ആറ് മാസത്തേക്ക് 150 രൂപയ്ക്ക് നൽകും. ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴിയുള്ള ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ മറ്റു ഓപ്പറേറ്റർമാർ  3000 രൂപ മുതൽ 5000 രൂപ വരെ  ഈടാക്കുമ്പോഴാണ്‌ ഈ ആനുകൂല്യം.  ജില്ലയിലെ ഇരുനൂറിലധികം ഓപ്പറേറ്റർമാരും  സിസിഎന്നും 50 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി  ബേബി ഉദ്ഘാടനം നിർവഹിച്ചു. ജില്ലപഞ്ചായത്ത്സ്ഥിരം സമിതി അധ്യക്ഷ എസ്‌ എൻ സരിത , സിസിഎൻ ചെയർമാൻ കെ പ്രദീപ്കുമാർ, വൈസ് ചെയർമാൻ ഷുക്കൂർ കോളിക്കര, കെസിസിഎൽ ഡയറക്ടർ എം. ലോഹിതാക്ഷൻ, സിഒഎ ജില്ല പ്രസിഡണ്ട് എം മനോജ്കുമാർ, സെക്രട്ടറി എം ആർ അജയൻ, സതീഷ് കെ പാക്കം,  അബ്ദുല്ല കുഞ്ഞി, വി വി മനോജ് കുമാർ, സുനിൽകുമാർ എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top