05 August Wednesday
18 പേർക്കുകൂടി കോവിഡ്

സമ്പര്‍ക്കത്തിൽ 7 പേർക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020

കാസർകോട്‌ മത്സ്യമാർക്കറ്റിൽ പൊലീസ്‌ പരിശോധന നടത്തുന്നു

കാസർകോട്‌

ജില്ലയിൽ 18 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 7 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. മഞ്ചേശ്വരത്തെ 74, 21 വയസുള്ള സ്ത്രീകൾ, മൂന്ന് വയസുള്ള പെൺകുട്ടി, കുമ്പളയിലെ 19 വയസുകാരൻ(കഴിഞ്ഞ രണ്ടിന്‌ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കം ), മീഞ്ചയിലെ സ്‌ത്രീ (43), കഴിഞ്ഞ അഞ്ചിന്‌ രോഗം സ്ഥിരീകരിച്ച  ഹൊസങ്കടിയിലെ ലാബ് ജീവനകാരികളുമായി സമ്പർക്കമുള്ള വോർക്കാടിയിലെ 10 വയസുള്ള പെൺകുട്ടി, മംഗൽപാടിയിലെ ഒരു വയസുള്ള പെൺകുഞ്ഞ്‌ എന്നിവർക്കാണ്‌ പ്രാഥമിക സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌.  
ജൂൺ 27ന് ബംഗളൂരുവിൽ നിന്ന് കാറിലെത്തിയ 38,36 വയസുള്ള മൊഗ്രാൽപൂത്തൂർ സ്വദേശികൾ, മഹാരാഷ്ട്രയിൽ നിന്ന്‌  29ന്‌  കാറിലെത്തിയ മെഗ്രാൽപുത്തൂർ സ്വദേശി (58), 16ന് ട്രെനിലെത്തിയ മംഗൽപാടി സ്വദേശി എന്നിവരാണ്‌ രോഗം ബാധിച്ച ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. ഖത്തറിൽ നിന്ന്‌ ജൂൺ 13നെത്തിയ മംഗൽപാടി സ്വദേശി (36), 29ന് വന്ന ഉദുമ സ്വദേശി (47), ദുബായിൽ നിന്ന്‌ 27ന് വന്ന കാസർകോട് സ്വദേശി (25), 25നെത്തിയ കാഞ്ഞങ്ങാട് സ്വദേശി (33),  24ന് കുവൈത്തിൽ നിന്നെത്തിയ കള്ളാർ സ്വദേശിനി (39),  സൗദിയിൽ നിന്ന്‌ കഴിഞ്ഞ നാലിനെത്തിയ തൃക്കരിപ്പൂർ സ്വദേശി (58), ഒന്നിനെത്തിയ  പിലിക്കോട് സ്വദേശി (32) എന്നിവരാണ്‌ രോഗം സ്ഥിരീകരിച്ച വിദേശത്ത്‌ നിന്നെത്തിയവർ.  നിലവിൽ ചികിത്സയിലുള്ളത്‌ 158 പേരാണ്‌.  ആകെ രോഗികളുടെ എണ്ണം 585 ആയി.  രോഗമുക്തി നേടിയത്‌ 427 പേർക്ക്‌.  ആകെ നിരീക്ഷണത്തിലുള്ളത്‌  6416 പേരാണ്‌. വീടുകളിൽ 5801 പേരും സ്ഥാപനങ്ങളിൽ 615 പേരും. പുതിയതായി 474 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top