20 July Saturday
ജനവിരുദ്ധ ബജറ്റ‌്

ഡിവൈഎഫ‌്ഐ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച‌് ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ നീലേശ്വരം പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച‌് ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്യുന്നു

കാസർകോട‌്
ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന കേന്ദ്ര ബജറ്റിനെതിരേയും പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചും ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. 
കർഷകർക്കും തൊഴിലാളികൾക്കും യാതൊരു ആനുകൂല്യങ്ങളും പ്രഖ്യാപിക്കാത്ത ബജറ്റ്, കോർപറേറ്റുകൾക്ക‌് നികുതി ഇനത്തിൽ ഉൾപ്പെടെ വൻ ഇളവുകളാണ് നൽകിയത്. യുവജനങ്ങളുടെ തൊഴിൽ പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയാണ് കേന്ദ്ര ബജറ്റ്.  നീലേശ്വരം പോസ്റ്റ്‌ ഓഫിസിലേക്ക് നടനന മാർച്ച്  ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ഒ വി പവിത്രൻ അധ്യക്ഷനായി. എം വി രതീഷ്, എം വി ദീപേഷ്, കെ സനുമോഹൻ, കെ വി ശ്യാംചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ എം വിനോദ് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട്  ഹെഡ്  പോസ്റ്റോഫീസ് മാർച്ച‌് ജില്ലാ പ്രസിഡന്റ്‌  പി കെ നിഷാന്ത്  ഉദ്ഘാടനം ചെയ‌്തു. വി ഗിനിഷ്  അധ്യക്ഷനായി. ഹരിത നാലപ്പാടം, ഡോ. സിദ്ധാർഥ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രിയേഷ് സ്വാഗതം പറഞ്ഞു. പള്ളിക്കര ഹെഡ് പോസ്റ്റോഫിസ‌് മാർച്ച‌് സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് ഉദ്‌ഘാടനം ചെയ്തു. സി മണികണ്ഠൻ അധ്യക്ഷനായി. പി കെ കുഞ്ഞബ്ദുള്ള, രതീഷ് ബാര, നാരായണൻ ഈലടുക്കം, പ്രശാന്ത് പാക്കം, കെ ടി സുനിൽ എന്നിവർ സംസാരിച്ചു.  എ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.  ചെറുവത്തൂർ  പോസ്റ്റോഫീസ‌് മാർച്ച‌് ജില്ലാ ജോയിന്റ‌് സെക്രട്ടറി ഷാലുമാത്യു  ഉദ്ഘാടനം ചെയ്തു. കെ പി വിജയകുമാർ അധ്യക്ഷനായി. ആർ റെജി, ശ്രീജിത്ത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു. ചിറ്റാരിക്കാൽ പോസ്റ്റോഫീസ‌് മാർച്ച‌് സിപിഐ എം ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സി വി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. എൻ വി ശിവദാസൻ സംസാരിച്ചു. പി വി അനു സ്വാഗതം പറഞ്ഞു. 
കുണ്ടംകുഴി പോസ്റ്റോഫീസ‌് മാർച്ച‌് ജില്ലാ സെക്രട്ടറിയറ്റംഗം ബി സി പ്രകാശ് ഉദ്ഘാടനം ചെയ‌്തു. അപ്പൂസ‌് കുണ്ടംകുഴി അധ്യക്ഷനായി. സജിത്ത്, അനിൽ, രതീഷ്, ബിപിൻ, എം ശിവപ്രസാദ‌്, മനീഷ്, രമേശ് എന്നിവർ സംസാരിച്ചു. കെ സുധീഷ് കുമാർ സ്വാഗതം പറഞ്ഞു. കാസർകോട‌് ഹെഡ് പോസ്റ്റോഫീസ‌് മാർച്ച‌് ജില്ലാ ജോയിന്റ‌് സെക്രട്ടറി പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്‌തു. സുഭാഷ് പാടി അധ്യക്ഷനായി. കെ എച്ച‌് സവാദ് സംസാരിച്ചു. കെ ഹരീശൻ സ്വാഗതം പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top