19 August Monday
വലിയപറമ്പിലെ കടലാക്രമണം

സംരക്ഷണ ഭിത്തി നിർമിക്കാൻ നടപടിയെന്ന‌് മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Friday Jul 12, 2019
തൃക്കരിപ്പൂർ
വലിയപറമ്പിലെ കടലാക്രമണം സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. വലിയപറമ്പിൽ ദിവസങ്ങളായി തുടരുന്ന കടലാക്രമത്തിൽ 50 മീറ്ററോളം കര കടലെടുത്തത് സൂചിപ്പിച്ച് എം രാജഗോപാലൻ എം എൽ എ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് വ്യാഴാഴ‌്ച മുഖ്യമന്ത്രി എംഎൽഎ യുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുടെ  യോഗം വിളിച്ചത്. 
കടലാക്രമത്തിൽ നിരവധി തെങ്ങുകൾ കടലെടുത്തു. നിരവധി വീടുകൾ അപകട ഭീഷണിയിലാണ്. കടലിൽ നിന്നും 100 മീറ്റർ മാറി നിർമ്മിച്ച തീര ദേശ റോഡ് കടലാക്രമത്തിൽ 15 മീറ്ററിൽ താഴെയായി ചുരുങ്ങി. 24 കിലോമീറ്റർ നിളമുള്ള വലിയ പറമ്പ് ദ്വീപ് കടലലിനും കവ്വായി കായലിനുമിടയിൽ കൂടിയത് 600 ഉം കുറഞ്ഞത് 50 മീറ്ററുമാണ്. വലിയപറമ്പ് മുതൽ മാവിലാകടപ്പുറം പുലിമുട്ട് വരേയുള്ള മേഖലയിലാണ് കാലവർഷത്തിൽ രൂക്ഷമായ കടലാക്രമണം തുടരുന്നത്. 
പുലിമുട്ട് മുതൽ ഏഴിമല നാവിക അക്കാദമി വരേയുള്ള മേഖലയിൽ കടൽ ഭിത്തി നിർമ്മിക്കുന്നതിനായി പഠനം നടത്തുന്നതിന് പ്രത്യേക സമിതിയെയും നിയമിച്ചിട്ടുണ്ട‌്.

 

പ്രധാന വാർത്തകൾ
 Top