18 September Wednesday

സുകന്യയുടെ വീട്ടില്‍ അഭിനന്ദനവുമായി ഡിവൈഎഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019
രാജപുരം
മിന്നുന്ന വിജയം നേടിയ സുകന്യയ‌്ക്ക‌് അഭിനന്ദനവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ  വീട്ടിലെത്തി.  എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ  പട്ടിക വർഗ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ പാണത്തൂർ കുണ്ടുപ്പള്ളിയിലെ പരേതനായ ലക്ഷ്മണന്റെയും പത്മാവതിയുടെയും മകൾ എൻ സുകന്യ നാടിന‌്എ അഭിമാനമായി മാറി. ഡിവൈഎഫ‌്ഐ പ്രവർത്തകർ  ആശംസകൾ അറിച്ചും ഉപഹാരം നൽകിയും കുടുംബത്തിന്റെ സന്തോഷത്തിൽ പങ്ക് ചേർന്നു.  തുടർ പഠനത്തിന് ആവശ്യമായ സഹായങ്ങളും വാഗ്ദാനം ചെയ‌്തു. ഉന്നത വിജയം നോടി മലയോരത്തിന്റെ അഭിമാനമായി മാറിയ സുകന്യയുടെ വീട‌് 
 ആശംസകൾ അറിയിക്കാൻ എത്തുന്നവരുടെ തിരക്കിലാണ്. കൂലിപ്പണിയെടുത്ത് കഴിയുന്ന ഈ കൂടുംബത്തിലുണ്ടായ വിജയത്തിൽ നാടാകെ ആഹ്‌ളാദത്തിലാണ്.    സുകന്യയ്ക്ക് ഡിവൈഎഫ്‌ഐ  പനത്തടി ബ്ലോക്ക് കമ്മിറ്റിയുടെ ഉപഹാരം  ജില്ലാ ജോയിന്റ‌് സെക്രട്ടറി ഷാലു മാത്യു നൽകി. ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ്, പ്രസിഡന്റ് ബി സുരേഷ്, പാണത്തൂർ മേഖലാ പ്രസിഡന്റ് അരുൺ, ദിലീപ്, പ്രശാന്ത്, രതീഷ് , സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top