23 July Tuesday

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ സദാചാര ഗുണ്ടാ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019
ഉദുമ 
ഉദുമ ഗവ. കോളേജ്  എസ്എഫ്ഐ പ്രവർത്തകർക്കെതിരെ   സദാചാര ഗുണ്ടാ ആക്രമണം. കോളേജ് വിട്ട് ബസ്‌സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിദ്യാർഥികളെ പെൺകുട്ടികളോട‌് സംസാരിച്ചു എന്ന് ആരോപിച്ച് ആക്രമിക്കുകയായിരുന്നു. യൂണിറ്റ് സെക്രട്ടറി നിവേദ്(20), അവിനാശ് (20), മഹേഷ്(19) എന്നിവർക്കാണ് മർദനമേറ്റത്. 
കുണിയയിലെ ഉബൈസും  സംഘവുമാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. മുമ്പുംപല തവണ ഇത്തരം അതിക്രമമുണ്ടായതായി വിദ്യാർഥികൾ പറഞ്ഞു.   പരിക്കേറ്റവർ കാസർകോട് ഗവ. ആശുപത്രിയിൽ  ചികിത്സതേടി. 
അക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് എസ്എഫ്ഐ ഏരിയ സെക്രട്ടറിയറ്റ്  ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top