21 September Saturday

പാലായി ഷട്ടർ കം ബ്രിഡ്ജ‌് എംപി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

പാലായി ഷട്ടർ കം ബ്രിഡ്ജ് പ്രവൃത്തി നടക്കുന്ന സ്ഥലം പി കരുണാകരൻ എംപി സന്ദർശിക്കുന്നു

കാസർകോട‌്
നിർമാണം പുരോഗമിക്കുന്ന  പാലായി ഷട്ടർ കം ബ്രിഡ്ജ‌്  പി കരുണാകരൻ എംപി സന്ദർശിച്ചു. നീലേശ്വരം നഗരസഭയിലും കയ്യൂർ ചീമേനി, കിനാനൂർ കരിന്തളം, ചെറുവത്തൂർ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിന് പരിഹാരമേകുന്ന പദ്ധതി 65 കോടി രൂപ ചെലവിലാണ‌് പണിയുന്നത‌്.  പെരിങ്ങോം സിആർപിഎഫ് ക്യാമ്പ്, ഏഴിമല നാവിക അക്കാദമി എന്നിവിടങ്ങളിലും ഇവിടെനിന്ന്  വെള്ളമെത്തിക്കാൻ സാധിക്കും. ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നത് തടയാനും കൂടുതൽ സ്ഥലത്ത് ജലസേചന സൗകര്യം ഏർപ്പെടുത്താനും പദ്ധതി പ്രയോജനമാകും. യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. സംസ്ഥാന സർക്കാർ പ്രത്യേക താൽപര്യമെടുത്താണ‌് പദ്ധതി നടപ്പാക്കുന്നത‌്.  മഴക്കാലത്തിന‌് മുമ്പ‌്  പൈലിങ് പൂർത്തിയാക്കേണ്ടതുണ്ട‌്. 
നാലുവരി ദേശീയപാത വികസനത്തിന്റെ ഭാഗമായി പണി നടക്കുന്ന നീലേശ്വരം പള്ളിക്കര  റെയിൽവേ മേൽപാലവും പി കരുണാകരൻ സന്ദർശിച്ചു. ഡിസംബറിൽ പണി പൂർത്തിയാകുന്ന നിലക്കാണ‌് പ്രവൃത്തി നടക്കുന്നതെന്ന‌് വിലയിരുത്തി. 
 
 
പ്രധാന വാർത്തകൾ
 Top