18 February Monday

ബിഎസ‌്എൻഎൽ കരാർ തൊഴിലാളികളുടെ അനിശ്ചിതകാല സമരം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

ബിഎസ‌്എൻഎൽ കരാർ തൊഴിലാളികളുടെ ‌ അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്‌ നടന്ന ധർണ

കാസർകോട‌്
ബിഎസ‌്എൻഎൽ കരാർ തൊഴിലാളികൾ അനിശ്ചിതകാലസമരം ആരംഭിച്ചു. 
ബിഎസ‌്എൻഎൽ കാഷ്വൽ കോൺട്രാക്ട‌് ലേബേഴ‌്സ‌് യൂണിയൻ (സിഐടിയു) നേതൃത്വത്തിലാണ‌് സമരം. ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, പിരിച്ചുവിടൽ നീക്കം ഉപേക്ഷിക്കുക തുടങ്ങിയആവശ്യങ്ങളുന്നയിച്ചാണ‌് സമരം. കാസർകോട‌് ടെലിഫോൺ ഭവന‌് മുന്നിൽ ധർണ പി വി ജയരാജൻ ഉദ‌്ഘാടനം ചെയ‌്തു. ബി ബി നായ‌്ക‌്, എം സി വിനയരാജ‌് എന്നിവർ സംസാരിച്ചു. എം ചന്ദ്രമൗലി സ്വാഗതവും എം പ്രഭാകരൻ നന്ദിയും പറഞ്ഞു. 
കാഞ്ഞങ്ങാട്  സംസ്ഥാന ഓർഗനൈസിങ‌്  സെക്രട്ടറി കെ  വി രമാദേവി ഉദ‌്ഘാടനം  ചെയ്തു. വി പി ബാലചന്ദ്രൻ അധ്യക്ഷനായി. എം വി രാജേഷ‌് സംസാരിച്ചു. സനൽ സ്വാഗതവും പി വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top