25 February Thursday

തോൽവിയിൽനിന്ന്‌ പഠിക്കാതെ ലീഗ്‌ നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021
കാസർകോട് 
ജില്ലയിലുണ്ടായ തകർച്ചയിൽ നിന്ന്‌ പാഠം പഠിക്കാതെ മുസ്ലിം ലീഗ്‌.  തദ്ദേശ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കാസർകോട് നിയോജക മണ്ഡലങ്ങളിലെ അവരുടെ ശക്തി കേന്ദ്രങ്ങളിലുണ്ടായ തിരിച്ചടിയെ മറച്ചു വയ്‌ക്കാൻ സിപിഐ എമ്മിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ്‌ പ്രവർത്തക സമിതി യോഗത്തിൽ നേതൃത്വം ശ്രമിച്ചത്‌.  തട്ടിപ്പും വെട്ടിപ്പും നടത്തിയ നേതാക്കളെ സംരക്ഷിക്കുന്നതും സമ്പന്നന്മാരുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതും ലീഗണികളിലുണ്ടാക്കിയ രോഷമാണ്‌ പരാജയത്തിന്‌ കാരണമെന്ന്‌ പകൽ പോലെ വ്യക്തമാണ്‌. എന്നിട്ടും നേതൃത്വം അണികളെ വിശ്വാസത്തിലെടുക്കാതെ ഇരുട്ടുകൊണ്ട്‌ ഓട്ടയടക്കാനാണ്‌ ശ്രമിക്കുന്നത്‌.   പലയിടങ്ങളിലും ബിജെപിക്ക് വോട്ട് കുറഞ്ഞതും സിപിഎമ്മിന്‌  വോട്ട് കൂടിയതും അവരുടെ രഹസ്യബന്ധത്തിന്റെ ഫലമാണെന്നാണ്‌ ലീഗ്‌ വിലയിരുത്തൽ.  
ലീഗ്‌ നേതാക്കളുടെ ഈ വാദം  അണികൾ പോലും വിശ്വസിക്കുമെന്ന്‌ തോന്നുന്നില്ല. രാജ്യത്ത്‌ ബിജെപിയെ ശക്തിയുക്തം എതിർക്കുന്നത്‌ സിപിഐ എമ്മാണെന്നത്‌ പകൽ പോലെ വ്യക്തമാണ്‌. കേരളത്തിൽ സിപിഐ എം ചെയ്യുന്നതുപോലെ   ബിജെപിയെ മറ്റൊരു പാർടിയും തുറന്നു കാണിക്കുന്നില്ല.  അവർക്ക്‌ കേരളത്തിൽ ശക്തി നേടാൻ കഴിയാത്തതും അതുകൊണ്ട്‌ തന്നെ. വർഗീയശക്തികളെ മറയില്ലാതെ എതിർക്കുന്ന സിപിഐ എമ്മിനെ മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവർ പിന്തുണക്കുക സ്വാഭാവികം. അതാണ്‌ സിപിഐ എമ്മിന്‌ ജനപിന്തുണ വർധിക്കാൻ കാരണം.  ഇത്‌ മനസിലാക്കാൻ പോലും കഴിയുന്നില്ല എന്നതാണ്‌  ലീഗ്‌നേതൃത്വം എത്തി നിൽക്കുന്ന ഗതികേട്‌.   
സംസ്ഥാന സെക്രട്ടറി അഡ്വ. പി. എംഎ സലാം  യോഗം ഉൽഘാടനം ചെയ്ത നേതൃയോഗത്തിൽ പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷനായി.ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ, സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹ്മാൻ കല്ലായി,സി ടി  അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി,എൻ എ നെല്ലിക്കുന്ന് എംഎൽ എ തുടങ്ങിയ നേതാക്കളെല്ലാം  യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top